പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിലെ അത്ഭുത രൂപം നഗരികാണിക്കലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ചേർത്തല: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലെ കർത്താവിൻ്റെ അത്ഭുത തിരുസ്വരൂപം ഏഴ് വർഷത്തിന് ശേഷം പൊതുവണക്കത്തിനും നഗരി കാണിക്കലിനുമായി പ്രത്യേക പേടകത്തിൽ നിന്ന് പുറത്തെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

1936 മുതൽ മുടങ്ങാതെ നഗരി കാണിക്കലിനെടുത്തിരുന്ന രൂപം വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം വർദ്ധിച്ചതിനാലും തിരുസ്വരൂപത്തിൻ്റെ സുരക്ഷ കണക്കാക്കിയും സഭാധികാരികളുടെ നിർദ്ദേശമനുസരിച്ച് ഏഴ് വർഷമായി പ്രത്യേക ഗ്ലാസ് പേടകത്തിൽ ദർശന സൗകര്യമൊരുക്കി സൂക്ഷിക്കുകയായിരുന്നു.

എന്നാൽ വിശ്വാസികളുടെ നിരന്തര ആവശ്യം മാനിച്ചും സഭാ അധികാരികളുടെ അനുവാദത്തോടെയുമാണ് ഈ വർഷം പുറത്തിറക്കുന്നത്. സഹവികാരി ഫാ.റിൻസൺ കാളിയത്തിൻ്റെ നേതൃത്വത്തിൽ വ്രതശുദ്ധിയോടെ രണ്ടു വർഷത്തെ പരിശീലനത്തിൽ പങ്കെടുത്തവരെയാണ് രൂപ വാഹക സമൂഹത്തിൽ ചേർത്തിട്ടുള്ളത്. യൂണിഫോമണിഞ്ഞ നൂറും നൂറ്റിയമ്പതും വീതമുള്ള വോളൻ്റിയേഴ്സും അവർക്ക് പിന്നിലായ് പോലീസ് ഉദ്യോഗസ്ഥരും അണിനിരന്നാണ് നഗരികാണിക്കൽ ചടങ്ങ് നടത്തുന്നത്. വികാരി ഫാ.ജോർജ് എടേഴത്ത്, ഫാ.ലോ ബോ ലോറൻസ്, ഫാ.സിബി കിടങ്ങേത്ത്, ജനറൽ കൺവീനർ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ, രൂപ സന്നിധാനം കൺവീനർ വിനോദ് വലിയപറമ്പിൽ എന്നിവർ ക്രമീകരണങ്ങൾ നടത്തി വരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group