ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന അവബോധം വീണ്ടെടുക്കണം : മാർപാപ്പാ

വത്തിക്കാൻ സിറ്റി : ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട ദൈവമക്കളാണെന്ന അവബോധം അനേകർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടി ഫ്രാൻസിസ് മാർപാപ്പാ.

ഇറ്റലിയിലെ ദേശീയ ടെലിവിഷൻ “റായി” (RAI), ഇറ്റലിയിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ സഹകരണത്തോടെ ഞായറാഴ്ച തോറും മദ്ധ്യാഹ്നത്തിൽ സംപ്രേഷണം ചെയ്യുന്ന “അവിടത്തെ ഛായയിൽ” എന്ന അർത്ഥം വരുന്ന “ അ സുവ ഇമ്മാജിനെ” (A Sua Immagine) എന്ന പരിപാടിയുടെ നിർമ്മാണ സംഘത്തിലെ അറുപതോളം പേരെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു മാർപാപ്പാ.

ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട ദൈവമക്കളാണെന്ന അവബോധം അനേകർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു വെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടിയ പാപ്പാ നാം ഈ അവബോധം വീണ്ടെടുക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുകയും ഓരോ മനുഷ്യവ്യക്തിയിലും ദൈവം അവിടത്തെ പ്രകാശത്തിൻറെ തീപ്പൊരി അദ്വീതീയമായ രീതിയിൽ ഇട്ടിട്ടുണ്ടെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group