പുതിയ സ്വകാര്യ ഡോക്ടറെ നിയമിച്ചു ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡോക്ടർ ഫാബ്രിസിയോ സോക്കർസി ഈ വർഷം ആദ്യം കോവിഡിന് കീഴടങ്ങിയതിനെത്തുടർന്ന് പുതിയ ഡോക്ടറെ
നിയമിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താകുറിപ്പിൽ അറിയിച്ചു. ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്നുള്ള 69 കാരനായ റോബർട്ടോ ബെര്ണാബിയാണ് പുതിയ ഡോക്ടർ. പ്രശസ്ത ഇറ്റാലിയൻ സംവിധായകനും നിർമാതാവും പത്രപ്രവർത്തകനുമായ എറ്റോർ ബെർണബെയുടെ എട്ടുമക്കളിൽ ഒരാളാണ് ഡോക്ടർ റോബർട്ട്. റോമിലെ കത്തോലിക്ക യൂണിവേഴ്‌സിറ്റി ഓഫ് സെക്രെറ് ഹാർട്ട് ഇന്റെർണൽ മെഡിസിൻ ജെറിയാട്രിക് ലെ പ്രഫസറായും അതെ സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സ്പെഷ്യലൈസേഷൻ ഇൻ ജെറിയാട്രിക്‌സ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട് . ഇറ്റാലിയൻ സൊസൈറ്റി ഓഫ് ജെറോന്റോളജി ആൻഡ് ജെറിയാട്രിക്സ് പ്രസിഡന്റും യൂറോപ്യൻ അക്കാദമി ഫോർ മെഡിസിൻ ഓഫ് ഏജിംഗ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group