ബി.ടെക് ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററല്‍ എൻട്രി കോഴ്സുകളിലേക്ക് ലാറ്ററല്‍ എൻട്രി വഴിയുള്ള പ്രവേശനത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം.

അപേക്ഷകര്‍ മൂന്നുവര്‍ഷം/ രണ്ടുവര്‍ഷം(ലാറ്ററല്‍ എൻട്രി) ദൈര്‍ഘ്യമുള്ള എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യ ഗവണ്‍മെന്‍റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഡി.വോക്ക് യോഗ്യത നേടിയിരിക്കണം.

അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്‌ യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ്സി ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ് പഠിക്കാത്തവര്‍ യൂനിവേഴ്സിറ്റി/കോളജ് തലത്തില്‍ നിര്‍ദേശിക്കുന്ന ബ്രിഡ്ജ് കോഴ്സില്‍ യോഗ്യത നേടണം. യോഗ്യത പരീക്ഷ 45 മാര്‍ക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാര്‍ ആകെ 40 മാര്‍ക്ക് നേടിയിരിക്കണം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വര്‍ഗവിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ക്കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച്‌ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ 2023 ജൂലൈ 20 വരെ അപേക്ഷഫീസ് ഒടുക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group