ദൈവകരുണയുടെ മഹാസമ്മേളനo ഓഗസ്റ്റ് 15ന്..

ഡിവിനാ മിസരികോർഡിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആയ ഓഗസ്റ്റ് 15 ന് വൈകിട്ട് 6 30 മുതൽ 8 30 വരെ ദൈവകരുണയുടെ മഹാ ഓൺലൈൻ സമ്മേളനം നടത്തപ്പെടുന്നു.ദൈവകരുണയിൽ ആശ്രയിച്ച് വിശുദ്ധരാകുക, മറ്റുള്ളവരെ വിശുദ്ധരാകാൻ സഹായിക്കുക, ലോകം മുഴുവൻ ദൈവ കരുണ പ്രചരിപ്പിക്കുക എന്ന ആപ്തവാക്യവുമായി നടത്തുന്ന ഈ മഹാസമ്മേളനത്തിൽ ബഹുമാനപ്പെട്ട സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും മോറോൻ മോർ ബസേലിയസ്, കർദിനാൾ ക്ലീമിസ് തിരുമേനിയും മുഖ്യപ്രഭാഷണം നടത്തുന്നു. കോഴിക്കോട് ലത്തീൻ കത്തോലിക്കാ രൂപത അധ്യക്ഷൻ മാർ വർഗീസ് ചക്കാലക്കൽ, ഇടുക്കി സീറോ മലബാർ രൂപത അധ്യക്ഷൻമാർ ജോൺ നെല്ലിക്കുന്നേൽ, പുത്തൂർ മലങ്കര രൂപത അധ്യക്ഷൻ മാർ ഗീവർഗീസ് മാർ മർക്കിയോസ് പിതാവും പങ്കുചേരുന്നു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തപ്പെടുന്ന ഈ മഹാ സമ്മേളനത്തിൽ സൂം അപ്ലിക്കേഷനിലൂടെ എല്ലാ വിശ്വാസികൾക്കും പങ്കു ചേരാൻ സാധിക്കും..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group