നൂറ് ദിവസംകൊണ്ട് ദൈവാലയം നിര്‍മിച്ച് വിശ്വാസി സമൂഹം…

തൃശ്ശൂർ :പ്രാര്‍ത്ഥനയും കൂട്ടായ്മയും ഒരുമിച്ചു കൈകോര്‍ത്തപ്പോൾ ചരിത്രം സൃഷ്ടിച്ച് പുല്ലംകണ്ടത്തെ വിശ്വാസികള്‍.നൂറ് ദിവസംകൊണ്ട് പണിതീർത്തത് വിശ്വാസികളുടെ സ്വപ്നമായ ദേവാലയം.തൃശൂര്‍ അതിരൂപതയിലെ പുല്ലംകണ്ടം സെന്റ് ജോര്‍ജ് ഇടവകയില്‍ വിശ്വാസികളുടെ കഠിനമായ പരിശ്രമമാണ് 100 ദിവസം കൊണ്ട് ദേവാലയ നിർമാണം പൂർത്തിയാക്കാൻ ഇടയാക്കിയത്.
സാധാരണക്കാരായ 52 കുടുംബങ്ങള്‍ മാത്രമുള്ളതാണ് പുല്ലംകണ്ടം ഇടവക.
സ്വന്തം ഭവനം നിര്‍മിക്കുന്നതിലും കാര്യമായിട്ടാണ് ഓരോ ഇടവകാംഗവും ദൈവാലയ നിര്‍മാണത്തോട് സഹകരിച്ചത്. അതിനായി പലവിധത്തിലുള്ള കഷ്ടപ്പാടുകളും ത്യാഗങ്ങളും അവര്‍ ഏറ്റെടുത്തു. കയ്യില്‍ ഉള്ളതെല്ലാം ഇടവകാംഗങ്ങള്‍ പങ്കുവച്ചു. അവരുടെ ഒത്തൊരുമയും പ്രാര്‍ത്ഥനയും കണ്ടപ്പോള്‍ ദൈവം ആ ഉദ്യമത്തെ ആശീര്‍വദിക്കുകയായിരുന്നു. പള്ളിപ്പറമ്പിലും ഇടവകാംഗങ്ങളുടെ പറമ്പുകളിലും വാഴയും കപ്പയുമൊക്കെ കൃഷിചെയ്തും ആടുകളെ വളര്‍ത്തിയുമൊക്കെയാണ് ദൈവാലയ നിര്‍മാണത്തിനുള്ള പണം കണ്ടെത്തിയത്.
2021 ജനുവരി ആറിന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലായിരുന്നു ദൈവാലയത്തിന് തറക്കല്ലിട്ടത്. ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂദാശകര്‍മം നിര്‍വഹിച്ചു.
നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 25 ന് ദൈവാലയം കൂദാശ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡും ലോക്ഡൗണും മൂലം തീയതി മാറ്റുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group