മയക്കു മരുന്നിനെതിരെ പാലാ ബിഷപിന്റെ മുന്നറിയിപ്പ് സഭയുടെതാണ് : മാര്‍ ജോര്‍ജ് ആലഞ്ചേരി

മയക്കു മരുന്നിനും സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കുമെതിരേ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ മുന്നറിയിപ്പ് സഭയുടെ മുന്നറിയിപ്പാണെന്ന് ഓര്‍മ്മിപ്പിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

കുറവിലങ്ങാട് ഇടവകയിലെ നവീകരണ വര്‍ഷാചരണം ഉദ്ഘാടനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍.

സഭയില്‍ നടത്തുന്ന നവീകരണ വര്‍ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നത് വിശുദ്ധീകരണമാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വെല്ലുവിളികളെ നേരിടാനും ദൈവത്തില്‍ അഭയം തേടണം. ചരിത്രമെഴുതുന്നത് ദൈവമാണ്. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും കര്‍ത്താവിലുള്ള വിശ്വാസത്തില്‍ നിന്ന് വ്യതി ചലിക്കരുത്. കര്‍ത്താവിന്റെ സ്‌നേഹവും കാരുണ്യവും സാക്ഷ്യപ്പെടുത്തുന്ന ജനതയെയാണ് ഈ കാലത്ത് ആവശ്യം. മക്കള്‍ക്ക് നന്മകള്‍ സമ്മാനിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഇതിനായി സമര്‍പ്പിതരും വൈദികരും കൂട്ടുനില്‍ക്കണമെന്നും വിശദമാക്കിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും അനുഭവമായി ആത്മീയ ഉണര്‍വുണ്ടാകണമെന്നും ഉദ്‌ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group