ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ഭാരതത്തിലെ ക്രിസ്ത്യൻ വിശ്വാസികൾ അനുഭവിക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ).

ദരിദ്രരെ സംരക്ഷിക്കുന്നതിലും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതിലും സഭയ്ക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പസ്തോലിക് ന്യൂൺഷ്യോ ബിഷപ്പ് ലിയോപോൾഡോ ഗിരെല്ലി ബിഷപ്പുമാരുടെ യോഗത്തിൽ പറഞ്ഞു. ജനുവരി 31-ന് ബാംഗ്ലൂരിൽ നടന്ന ബിഷപ്സ്  കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) 36-ാമത് ദ്വിവത്സര
അസംബ്ലിയിൽ 180 ഇന്ത്യൻ ബിഷപ്പുമാർ പങ്കെടുക്കുന്നുണ്ട്.

യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, വി. ജോൺ ബോസ്കോയെ അനുസ്മരിച്ച ബിഷപ്പ് ഗിരെല്ലി, യേശുവിനോടുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും ദൗത്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും എല്ലാവർക്കും മാതൃകയാണെന്നും ഓർമ്മിപ്പിച്ചു.

സമൂഹത്തിന്റെ ധാർമ്മികസ്വഭാവം രൂപപ്പെടുത്തുന്നതിൽ സഭയ്ക്ക് നിർണായക പങ്കുവഹിക്കാൻ കഴിയും. മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാൻ, കൂട്ടുത്തരവാദിത്വം പ്രോത്സാഹിപ്പിക്കണം. സമ്പദ് വ്യവസ്ഥ ജനങ്ങളുടെ സേവനത്തിലായിരിക്കണം. എല്ലാവരോടും, പ്രത്യേകിച്ച് ദരിദ്രരോട് ഐക്യദാർഢ്യം ഉണ്ടായിരിക്കണം. മണിപ്പൂരിലെ സംഘർഷത്തെ പരാമർശിച്ച അദ്ദേഹം, സമാധാനം കെട്ടിപ്പടുക്കുന്ന തിന് അതിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കണമെന്നും ഓർമ്മിപ്പിച്ചു.പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ വോട്ടവകാശമുള്ള എല്ലാ ക്രിസ്ത്യാനികളും അത് വിവേകത്തോടെ വിനിയോഗിക്കണമെന്നും അതൊരു പ്രധാന കടമയാണെന്നും കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group