സാന്ത്വനം – സൗജന്യ ഡയാലിസിസ് സേവനത്തിന് തുടക്കമായി

മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ‘സാന്ത്വനം’ എന്ന പേരിൽ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സേവനത്തിന് തുടക്കമായി. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ പ്രതിവർഷം 500 ഡയാലിസിസുകൾ വീതം അടുത്ത പത്ത് വർഷക്കാലത്തേക്ക് സാമ്പത്തിക പരിമിതിയുള്ളവർക്ക് സൗജന്യമായി ഇതിന്റെ ഭാഗമായി ലഭ്യമാക്കും.

അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ. ഫാ. ബിനു കുന്നത്ത് പദ്ധതിയുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റർ ഫാ. അലക്സ് ആക്കപ്പറമ്പിൽ, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. ജിനു കാവിൽ, ഫാ. ജിസ്മോൻ മഠത്തിൽ, ഡോ. അജിത് വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group