വിശുദ്ധ ജാനൂരിയാസിന്റെ രക്തം വീണ്ടും ദ്രാവകമായി

ക്രൈസ്തവ വിശ്വാസ സമൂഹത്തിന് വീണ്ടും പ്രതീക്ഷ നൽകിക്കൊണ്ട് വിശുദ്ധ ജാനൂരിയാസിന്റെ തിരുശേഷിപ്പായ രക്തക്കട്ട വീണ്ടും ദ്രാവകമായിമാറി.ഇറ്റലിയിലെ നേപ്പിൾസ് കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് ആണ് ഇന്നലെ ദ്രാവക അവസ്ഥയിലേക്ക് മാറിയത്.വർഷത്തിൽ മൂന്ന് തവണയാണ് തിരുശേഷിപ്പായ രക്തക്കട്ട ദ്രവകാവസ്ഥയിലേക്ക് മാറുന്നത്.എന്നാൽ മാറിയില്ലെങ്കിൽ ആ വർഷം പ്രകൃതിദുരന്തമോ മറ്റ് എന്തെങ്കിലും ദുരന്തങ്ങളോ മനുഷ്യരാശിക്ക് ഉണ്ടാകുമെന്നാണ് നേപ്പിൾസ് ജനത വിശ്വസിക്കുന്നത്.കഴിഞ്ഞവർഷം വിശുദ്ധന്റെ തിരുശേഷിപ്പ് ദ്രവക അവസ്ഥയിലേക്ക് മാറിയിരുന്നില്ല.അതുകൊണ്ടുതന്നെ ഈ വർഷം ഉണ്ടായിരുന്ന ഈ അത്ഭുതം വളരെ പ്രതീക്ഷയോടെ കൂടിയാണ് വിശ്വാസിസമൂഹം ഏറ്റെടുത്തിരിക്കുന്നത്.നേപ്പിൾസ് മെത്രാനായിരുന്ന വിശുദ്ധ ജാനൂരിയസ് ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷി മകുടം ചൂടിയ വിശുദ്ധനാണ്.
വിശുദ്ധന്റെ എല്ലുകളുടെയും രക്തത്തിന്റെയും ഭാഗമാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group