അർജന്റീന ഉൾപ്പെടെ ആറ് രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തി ബ്രിക്സ് കൂട്ടായ്മ വികസിപ്പിക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഏകോപനത്തിനു ബദലായി രൂപപ്പെട്ട ബ്രിക്സിൽ അർജന്റീനയ്ക്കു പുറമേ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ കൂടിയാണ് സഹകരിക്കുന്നത്.
ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയുമാണ് ഇപ്പോഴുള്ള രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ഉച്ചകോടിയിലാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ ധാരണയായത്.
2024 ജനുവരി ഒന്ന് മുതൽ പുതിയ അംഗത്വം നിലവിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ബ്രസീലിയൻ പ്രസിഡന്റ് ലുലാ ദാ സിൽവ എന്നിവരുടെ സാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസയാണ് പ്രഖ്യാപിച്ചത്. ഇതിനുള്ള മാർഗനിർദേശങ്ങൾ തയാറായി വരുന്നു. കൂട്ടായ്മ വികസിപ്പിക്കണമെന്നതിൽ അംഗരാജ്യങ്ങൾ ഏകാഭിപ്രായത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
മാറിയ കാലത്തിനനുസരിച്ചു ലോകരാജ്യങ്ങളുടെ കൂട്ടായ്മയിലും മാറ്റം വേണമെന്ന സന്ദേശമാണ് ബ്രിക്സിന്റെ നവീകരണവും വിപുലീകരണവും നൽകുന്ന സന്ദേശമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് വിപുലീകരണത്തെ ഇന്ത്യ എന്നും പിന്തുണച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group