കൂട്ടുത്തരവാദിത്വത്തോടുകൂടെ ദൈവവിളി പ്രോത്സാഹിപ്പിക്കണം : മാർ ജോർജ് ആലഞ്ചേരി

ഭാവിസഭയെ മുന്നിൽ കണ്ടുകൊണ്ട് കൂട്ടുത്തരവാദിത്വത്തോടുകൂടെ ദൈവവിളി പ്രോത്സാഹനം നടത്തണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2023 നവംബർ 14-ന് നടന്ന വൊക്കേഷൻ പ്രമോട്ടർമാരുടെ Training Programme ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവവിളി കമ്മീഷൻ ചെയർമാൻ മാർ ലോറൻസ് മുക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, അഭിവന്ദ്യ മാർ തോമസ് തറയിൽ എന്നിവർ ഈ കാലഘട്ടത്തിൽ ദൈവവിളി പ്രോത്സാഹന രംഗങ്ങളിൽ നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും കുട്ടികളെ സമീപിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട മനോഭാവങ്ങളെക്കുറിച്ചും ക്ലാസ്സുകൾ നയിച്ചു.

ഫാ. ജിൻസ് പ്ലാവുംനിൽക്കും പറമ്പിലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിന് ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group