കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അംഗീകാരം ഫാ. ജയന്‍ അലക്‌സിന്

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം മദ്ധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഖാണ്ഡവ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജയന്‍ അലക്‌സിന്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡയറക്‌ടേഴ്‌സിന്റെ സാമൂഹ്യ സേവന രംഗത്തെ സമഗ്ര പ്രവര്‍ത്തന മികവിനെ വിലയിരുത്തി ദേശീയ തലത്തില്‍ കാരിത്താസ് ഇന്ത്യ നല്‍കുന്ന വ്യക്തിഗത അംഗീകാരമാണ് ഈ പുരസ്‌ക്കാരം. 13 വര്‍ഷമായി ഫാ. ജയന്‍ അലക്‌സ് സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഭാരതത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗ ഡയറക്ടര്‍മാരുടെ ദേശീയ സമ്മേളനത്തില്‍വച്ച് കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയാണ് ആദരവ് സമ്മാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group