ലെബനോനില്‍ കത്തോലിക്ക ദേവാലയം തകർന്നു; 8 പേർ മരിച്ചു

ലെബനോനിൽ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം തകർന്ന് 8 പേർ മരിച്ചു.

എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) പൊന്തിഫിക്കൽ സംഘടനയുടെ ബ്രിട്ടീഷ് വിഭാഗമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ദെർദ്ഘായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വൈദികന്‍ താമസിച്ച ഭവനവും ഇടവക ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടവും മറ്റൊരു മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്നു.

ലെബനോനില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ഒക്ടോബർ 11നു ഫ്രാന്‍സിസ് പാപ്പ എക്സില്‍ പ്രസ്താവനയിറക്കിയിരിന്നു. “ലെബനോൻ ഉൾപ്പെടെ മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിൻ്റെ എല്ലാ മുന്നണികളിലും ഉടനടി വെടിനിർത്തലിന് ഞാൻ ആഹ്വാനം ചെയ്യുന്നു. ലെബനീസ് ജനതയ്ക്കുവേണ്ടി, പ്രത്യേകിച്ച് അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായ തെക്കൻ നിവാസികൾക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം”. അങ്ങനെ അവർക്ക് എത്രയും വേഗം തിരിച്ചെത്താനും സമാധാനത്തോടെ ജീവിക്കാനും കഴിയുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m