വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു

വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇക്കഴിഞ്ഞ ദിവസം മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്താണ് സംഭവം നടന്നത്.

കച്ചിൻ സംസ്ഥാനത്തെ മോഹ്നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക് ഇടവകപ്പള്ളിയിൽ രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്ന ഫാ. പോൾ ഷേൻ ആംഗിന് നേരെയാണ് ആക്രമണം നടന്നത്. മുഖം മറച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. നാല്‍പ്പതുകാരനായ വൈദികന് നേർക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമികൾ തുടർന്ന് രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group