ഏകീകൃത വി. കുര്‍ബാനയര്‍പ്പണo ഐക്യത്തിന് അനിവാര്യം: ഫ്രാൻസിസ് മാർപാപ്പാ…

വി​​ശ്വാ​​സി​​ക​​ൾ അ​​ധി​​വ​​സി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളി​​ൽ ആ​​രാ​​ധ​​നപ്പ​​തി​​പ്പു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​വു​​ന്ന​​താ​​ണെ​​ങ്കി​​ലും ഐ​​ക്യ​​ത്തി​​നു വി​​ഘാ​​ത​​മാ​​യ ആ​​രാ​​ധ​​ന​​ക്ര​​മ​​ത്തിലെ വ്യ​​തി​​രി​​ക്ത​​ത​​ക​​ള്‍ ഉ​​പേ​​ക്ഷി​ക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

സൂ​​ന​​ഹ​​ദോ​​സു​​ക​​ൾ നി​​ശ്ച​​യി​​ച്ച​​തും പ​​രി​​ശു​​ദ്ധ സിം​​ഹാ​​സ​​നം അം​​ഗീ​​ക​​രി​​ച്ച​​തു​​മാ​​യ ഏ​​കീ​​കൃ​​ത അ​​ര്‍പ്പ​​ണ​​രീ​​തി അ​​നു​​വ​​ര്‍ത്തി​​ച്ച് ഐ​​ക്യം സം​​ജാ​​ത​​മാ​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. കഴിഞ്ഞദിവസം ന​​ട​​ന്ന പൗ​​ര​​സ്ത‍്യസ​​ഭാ കാ​​ര‍്യാ​​ല​​യ​​ത്തി​​ന്‍റെ സ​​മ്പൂ​​ർ​​ണ സ​​മ്മേ​​ള​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ.
ആ​​​രാ​​​ധ​​​ന​​​ക്ര​​​മാ​​​നു​​​ഷ്ഠാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന “ത​​​ന​​​തു ശൈ​​​ലി​​​ക​​​ൾ’ആ ​​​സ​​​ഭ​​​ക​​​ളി​​​ലെ അ​​​നൈ​​​ക്യ​​​മാ​​​ണു വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.ഇ​​​ത​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, പൗ​​​ര​​​സ്ത്യ സ​​​ഭ​​​ക​​​ളി​​​ലെ ആ​​​രാ​​​ധ​​​ന ക്ര​​​മ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​ക​​​ളും ഏ​​​റെ​​​ക്കു​​​റെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. അ​​​തു​​കൊ​​​ണ്ട് സ​​​ഭൈ​​​ക്യം ല​​​ക്ഷ്യം​​​വ​​​ച്ചു മുന്നേറുമ്പോൾ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു വ​​​ള​​​രെ ശ്ര​​​ദ്ധി​​​ച്ചു​​​വേ​​​ണമെന്നും നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ അ​​​ടു​​​ത്ത​​​യി​​​ടെ ഉ​​​ണ്ടാ​​​യ​​​തു​​​പോ​​​ലെ ആ​​​രാ​​​ധ​​​നക്ര​​​മ​​​പ​​​ര​​​മാ​​​യ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ വ​​​ഴി ഉ​​​തപ്പു​​​ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ നാം ഛി​​​ദ്ര​​​ശ​​​ക്തി​​​ക​​​ളു​​ടെ ക​​​ളി​​​പ്പാ​​​വ​​​യാ​​​യി മാ​​​റുമെന്നും പാപ്പാ പറഞ്ഞു.‌

ഉ​​​ട​​​നെ ന​​​ട​​​ക്കാ​​​ൻ​​​ പോ​​​കു​​ന്ന ​സി​​​ന​​​ഡി​​​നെ​​​യും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. “സി​​​ന​​ഡ​​​ൽ പ്ര​​​ക്രി​​​യ’ഒ​​​രു പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സം​​​വി​​​ധാ​​​ന​​​മ​​​ല്ല. ദൈ​​​വാ​​​ത്മാ​​​വി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ​​​ത്. പൗ​​​ര​​​സ്ത്യസ​​​ഭ​​​ക​​​ളി​​​ൽ ആ​​​രാ​​​ധ​​​നക്ര​​​മം എന്നത് സ്വ​​​ർ​​​ഗം ഭൂ​​​മി​​​യി​​​ൽ ആ​​​വി​​​ഷ്കൃ​​​ത​​​മാ​​​കു​​​ന്ന വേ​​​ള​​​യാ​​​ണ്.പൗ​​​ര​​​സ്ത്യസ​​​ഭ​​​ക​​​ളി​​​ലെ അ​​​ൾ​​​ത്താ​​​ര​​​വി​​​രി​​​യോ ചി​​​ത്ര​​​ഫ​​​ല​​​ക​​​മോ ദൈ​​​വ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റു​​​ക​​​യ​​​ല്ല, ദൈ​​​വ​​​വ​​​ച​​​ന​​​ത്തി​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​താ​​​ര ര​​​ഹ​​​സ്യം കൂ​​​ടു​​​ത​​​ൽ മ​​​ഹ​​​ത്വവത്കരിക്കുകയാണ്. പ്ര​​​വേ​​​ശ​​​ക കൂ​​​ദാ​​​ശ​​​ക​​​ൾ ഒ​​​ന്നി​​​ച്ചു ന​​​ൽ​​​കു​​​ന്ന പൗ​​​ര​​​സ്ത്യ പാ​​​ര​​​ന്പ​​​ര്യ​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച മാ​​​ർ​​​പാ​​​പ്പ ഓ​​​രോ ക്രൈ​​​സ്ത​​​വ​​​ന്‍റെ​​​യും പ്രേ​​​ഷി​​​ത​​​ദൗ​​​ത്യ​​​ത്തെ​​​യും പാപ്പാ എ​​​ടു​​​ത്തു​​​ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group