അമലനഗർ: കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ഹെൽത്ത് കെയർ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം നടന്നു.അമല മെഡിക്കൽ കോളജിൽ ചെയർമാൻ ആർച്ച്ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബിഷപ്പുമാരായ മാർ ഫെലിക്സ് ടോപ്പോ, മാർ ജേക്കബ് മനത്തോടത്ത്, ഹെൽത്ത് കമ്മീഷൻ ദേശീയ സെക്രട്ടറികൂടിയായ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, കേരള റീജൺ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപേട്ട എന്നിവർ പങ്കെടുത്തു.
രാജ്യത്തെ 14 റീജിയന്റെയും സെക്രട്ടറിമാർ യോഗത്തിൽ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യരംഗത്ത് ഓരോ റീജണും നടപ്പാക്കിയ പദ്ധതികൾ യോഗം അവലോകനം ചെയ്തു. തുടർന്ന് നടപ്പിലാക്കുവാനുള്ളപുതിയ പദ്ധതികളുടെ രൂപരേഖയും തയാറാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group