ക്രിസ്മസ് നൽകലിന്റെ ആഘോഷം

ക്രിസ്മസ് നൽകലിന്റെ ആഘോഷമാണ്.
സ്വയം നൽകുന്നതിന്റെ… പൂർണമായ് നല്കുന്നതിന്റെ… നിസ്വാർത്ഥമായ് നൽകുന്നതിന്റെ…

ദൈവം മനുഷ്യന് സ്വയം നല്കി. അതിനുവേണ്ടി അവിടുന്ന് ദൈവത്വം വെടിഞ്ഞു, മറിയം ദൈവത്തിനു സ്വയം നൽകി അതിനായ് അവൾ സ്വന്തം അഹം വെടിഞ്ഞു, ജോസഫ് മറിയത്തിനും ശിശുവിനും സ്വയം നൽകി അതിനായ് അവൻ സ്വാർത്ഥത വെടിഞ്ഞു….

കപടതകളും നാട്യങ്ങളും നീളെ നടമാടുന്ന ഇക്കാലത്ത് നൽകുന്നതിലും ലോഭം സംഭവിച്ചു. നിർലോഭമായ നൽകലുകൾ വിരളമായി, നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടെയും പാപ്പാമാരുടെയും എണ്ണം കൂടുന്നതിനനുസരിച്ച് നൽകുന്നതിന്റെ അളവ് കുറഞ്ഞു
വരുന്നു.

ലോകം സ്വന്തങ്ങളിലേക്ക് ചുരുങ്ങുകയാണ് സ്വന്തം അഹം … സ്വന്തം കുടുംബം…
സ്വന്തം സമുദായം …. അതുകൊണ്ടാണ് നൽകലിന്റെയും വ്യാപ്തി കുറഞ്ഞു തുടങ്ങിയത്.

നൽകണമെങ്കിൽ വെടിയണം …. മറിയത്തെ പോലെ ജോസഫിനെ പോലെ… അഹം പൂർണമായും വെടിയണം, അപ്പോൾ അപരനിലേക്ക് തുറവിയുണ്ടാകും ആ തുറവി ജീവദായകമാകും, സ്നേഹം പങ്കുവെയ്ക്കലിന്റെ പൂർണതയിലേക്ക് നമ്മെ നയിക്കും. അതാണ് തിരുപ്പിറവി… സ്നേഹത്തിന്റെ തിരുപ്പിറവി.. ഈ സ്നേഹം പിറവിയെടുക്കുമ്പോൾ മതിലുകൾ ഇല്ലാതാകും.. അതിർവരമ്പുകൾ അപ്രത്യക്ഷമാകും ഭൂതവും ഭാവിയും വർത്തമാനകാലത്തിൽ ഒന്നാകും, ദൈവം തന്റെ സ്നേഹത്തിൽ ഈശോയിൽ എല്ലാം സമന്വയിപ്പിച്ച പോലെ,

നൽകുന്നതിന്റെ ദൈവശാസ്ത്രം നമ്മെ മുമ്പോട്ട് നയിക്കട്ടെ ദൈവസ്നേഹം നമ്മെ കർമ്മനിരതരാക്കട്ടെ.

21-12-2021


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group