യുഎഇയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിക്ക് കൈത്താങ്ങായി ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റ്‌

പ്രവാസികള്‍ക്ക് വീണ്ടും കൈത്താങ്ങായി ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്. ഇത്തവണ ആശ്വാസമായത് ചങ്ങനാശേരി തുരുത്തി സ്വദേശി സോജി സെബാസ്റ്റ്യന്‍റെ കുടുംബത്തിന്. യുഎഇയിലെ റാസ് അല്‍ ഖൈമയിലുളള ആശുപത്രിയില്‍ ദീര്‍ഘനാളായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സോജിയെ നാട്ടില്‍ എത്തിക്കാന്‍ കുടുംബം ബുദ്ധിമുട്ടുമ്പോഴാണ് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്‍റെയും ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി എന്ന സംഘടനയുടെയും സംയുക്തമായ ഇടപെടലുകള്‍ സഹായകമായത്.

യുഎഇയിലെ റാസ് അല്‍ ഖൈമയിലെ ആശുപത്രിയില്‍ മാസങ്ങളായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു ചങ്ങനാശ്ശേരി തുരുത്തി സ്വദേശി സോജി സെബാസ്റ്റ്യന്‍. ശക്തമായ വയറു വേദനയുമായി ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തിയ സോജി പെട്ടെന്ന് അബോധാവസ്ഥയിലേക്ക് പോകുകയും 3 മാസത്തോളം വേന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആശുപത്രിയില്‍ കഴിയുകയുമായിരുന്നു. തീരെ അവശനായ സോജിയെ നാട്ടിലെത്തിക്കാന്‍ ഭാരിച്ച തുക ആവശ്യമായിരുന്നതിനാല്‍ ബന്ധുക്കള്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. കൂടാതെ സോജി ജോലി ചെയ്തിരുന്ന സ്ഥാപനം ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാതിരുന്നത് വിദഗ്ദ്ധ ചികിത്സയ്ക്ക് തടസ്സമാവുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ നാട്ടില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്കുന്നതിനായി ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റും ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി എന്ന സംഘടനയും സംയുക്തമായി നടത്തിയ പരിശ്രമങ്ങളാണ് ഇപ്പോള്‍ ഫലമണിഞ്ഞിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group