ബഹിരാകാശത്ത് ‘കുടുങ്ങിയ’ യാത്രികര്‍ തിരിച്ചെത്തി

അവിചാരിതമായി 371 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍ കഴിയേണ്ടിവന്ന ബഹിരാകാശയാത്രികര്‍ ഒടുവില്‍ സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തി.

നാസയുടെ ഫ്രാങ്ക്‌ റുബിയോ, റഷ്യൻ ബഹിരാകാശ സഞ്ചാരികളായ സര്‍ജി പ്രോകോപിയേവ്, ദിമിത്രിപെട്‌ലിൻ എന്നിവരാണ് തിരിച്ചെത്തിയത്. സോയൂസ്‌ 23 പേടകത്തിലാണ്‌ മൂവരും കാസാഖ്‌സ്ഥാനില്‍ ഇറങ്ങിയത്‌. ഒറ്റ ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിലയത്തില്‍ ചെലവഴിച്ച അമേരിക്കകാരനെന്ന റെക്കോര്‍ഡിന് ഫ്രാങ്ക്‌ ഉടമയായി.

180 ദിവസത്തെ ദൗത്യം പൂര്‍ത്തീകരിക്കാനായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ച മൂവര്‍ക്കും 371 ദിവസം അവിടെ ചെലവിടേണ്ടി വരികയായിരുന്നു. നിലയത്തില്‍ റഷ്യൻഭാഗത്ത്‌ ഘടിപ്പിച്ചിരുന്ന യാത്രായാനമായ സോയൂസ്‌ 22ല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബഹിരാകാശമാലിന്യം ഇടിച്ച്‌ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാനാണ് ഇവര്‍ പോയത്. പേടകം കേടായതോടെയാണ് തിരിച്ചുവരവ് നീണ്ടത്. 2022 സെപ്‌തംബര്‍ 21നാണ്‌ ഇവര്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group