ബെയ്ജിംഗ് :ജനസംഖ്യ നിയന്ത്രണത്തിൽ വീണ്ടും മാറ്റം വരുത്തി ചൈനയിലെ റബർ സ്റ്റാന്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ്(എൻപിസി. ഇനി മുതൽ മൂന്നു കുട്ടികൾ വരെയാകാം എന്നാണ് പുതിയ നിയമം.ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനും കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കളുടെ ഭാരം ലഘൂകരിക്കാനും വേണ്ട നിയമങ്ങളും ഇതോടൊപ്പം അംഗീകരിച്ചു.ജനനനിരക്ക് താഴുന്നതും തൊഴിലെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നതുമാണു ചൈനയെ മാറ്റി ചിന്തിപ്പിക്കുന്നത്. പതിറ്റാണ്ടുകൾ തുടർന്ന ഒറ്റക്കുട്ടി നയം 2016ൽ തിരുത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. തുടർന്ന് ഇരട്ടക്കുട്ടി നയം തിരുത്താൻ മേയിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നത് റദ്ദാക്കൽ, കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കു കൂടുതൽ അവധി അനുവദിക്കൽ, സ്ത്രീകൾക്കു കൂടുതൽ തൊഴിലവകാശങ്ങൾ നല്കൽ, കുട്ടികളുടെ പരിരക്ഷയ്ക്ക് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയ്ക്കു വേണ്ട നിയമങ്ങളും ഇന്നലെ പാസാക്കപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group