വീണ്ടും ജനന നിയന്ത്രണനയം തിരുത്തി ചൈന..

ബെ​യ്ജിംഗ് :ജനസംഖ്യ നിയന്ത്രണത്തിൽ വീണ്ടും മാറ്റം വരുത്തി ചൈ​ന​യി​ലെ റ​ബ​ർ സ്റ്റാ​ന്പ് പാ​ർ​ല​മെ​ന്‍റാ​യ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് കോ​ൺ​ഗ്ര​സ്(​എ​ൻ​പി​സി. ഇനി മുതൽ മൂന്നു കുട്ടികൾ വരെയാകാം എന്നാണ് പുതിയ നിയമം.ജ​ന​ന​നി​ര​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഭാ​രം ല​ഘൂ​ക​രി​ക്കാ​നും വേ​ണ്ട നി​യ​മ​ങ്ങ​ളും ഇ​തോ​ടൊ​പ്പം അം​ഗീ​ക​രി​ച്ചു.ജ​ന​ന​നി​ര​ക്ക് താ​ഴു​ന്ന​തും തൊ​ഴി​ലെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തു​മാ​ണു ചൈ​ന​യെ മാ​റ്റി ചി​ന്തി​പ്പി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ തു​ട​ർ​ന്ന ഒ​റ്റ​ക്കു​ട്ടി ന​യം 2016ൽ ​തി​രു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ര​ട്ട​ക്കു​ട്ടി ന​യം തി​രു​ത്താ​ൻ മേ​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കു​ന്ന​തിനു പി​ഴ ഈ​ടാ​ക്കു​ന്ന​ത് റ​ദ്ദാ​ക്ക​ൽ, കു​ഞ്ഞി​ന്‍റെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ അ​വ​ധി അ​നു​വ​ദി​ക്ക​ൽ, സ്ത്രീ​ക​ൾ​ക്കു കൂ​ടു​ത​ൽ തൊ​ഴി​ല​വ​കാ​ശ​ങ്ങ​ൾ ന​ല്ക​ൽ, കു​ട്ടി​ക​ളു​ടെ പ​രി​ര​ക്ഷ​യ്ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ​യ്ക്കു വേ​ണ്ട നി​യ​മ​ങ്ങ​ളും ഇ​ന്ന​ലെ പാ​സാ​ക്ക​പ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group