ഓ​​​രോ വി​​​ദ്യാ​​​ര്‍​ത്ഥിയുടെയും ഹൃ​​​ദ​​​യത്തില്‍‍ പ​​​തി​​​യേ​​​ണ്ട​​​വ​​​രാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ർ: മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി

വി​​​ദ്യാ​​​ര്‍​ത്ഥി​​​യുടെ ഹൃ​​​ദ​​​യത്തില്‍‍ പ​​​തി​​​യേ​​​ണ്ട​​​വ​​​രാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​രെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് കാ​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സൂം ​​​മീ​​​റ്റാ​​​യി ന​​​ട​​​ന്ന വെ​​​ബി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ര്‍​ദി​​​നാ​​​ള്‍.

കാ​​​ല​​​ഘ​​​ട്ടം ദ്രു​​​ത​​​ഗ​​​തി​​​യി​​​ല്‍ പു​​​രോ​​​ഗ​​​മി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നി​​​ര​​​ന്ത​​​രം വി​​​ദ്യാ​​​ര്‍​ത്ഥി​​​ക​​​ളാ​​​യി​​​ക്കൊ​​​ണ്ട് മാ​​​റി​​​മാ​​​റി വ​​​രു​​​ന്ന ന​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍​ത്ഥി​​​ക​​​ളെ ക്ലാ​​​സ് മു​​​റി​​​യി​​​ല്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും സം​​​വ​​​ദി​​​ക്കാ​​​നും അ​​​ധ്യാ​​​പകര്‍ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് അ​​​സി.​​​ പ്ര​​​ഫ​​​സ​​​ര്‍ ഫാ. ​​​സാ​​​ബു തോ​​​മ​​​സ് കു​​​മ്പു​​​ക്ക​​​ല്‍ ക്ലാ​​​സ് ന​​​യി​​​ച്ചു. സം​​​സ്ഥാ​​​ന ​പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group