മതനിന്ദാക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികൾ : നിരപരാധികള്‍

ഇസ്ലാമാബാദ്:ഏഴു വര്‍ഷത്തോളം മതനിന്ദ കുറ്റത്തിന്റെ പേരിൽ പാകിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന ക്രിസ്ത്യൻ ദമ്പതികലെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. പ്രവാചകനെ അപമാനിക്കുന്നത് മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താനില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മതനിന്ദാക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് മതനിന്ദാ നിയമങ്ങള്‍ റദ്ദാക്കണമെന്നു പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.2014 ലിലാണ്
പ്രവാചകനെ നിന്ദിക്കുന്ന ഫോണ്‍ സന്ദേശം ഒരു ഇസ്ലാം മത പുരോഹിതന് അയച്ചെന്നുള്ള ആരോപണത്തിന്മേലാണ് ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായ ഷഫ്ഖത്ത് ഇമ്മാനുവേല്‍, ഭാര്യ ഷഗുഫ്ത കൗസര്‍ എന്നിവരെ 2014 ല്‍ കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group