മതനിന്ദ ആരോപണം: ക്രിസ്ത്യൻ വിദ്യാർത്ഥിനി മെഡിക്കൽ പഠനം നിറുത്തി…

പാക്കിസ്ഥാനിലെ ലാഹോറിൽ മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന ക്രിസ്ത്യൻ വിദ്യാർത്ഥിനിക്ക് തന്റെ മുസ്ലീം സഹപാഠികളിൽ നിന്നും നേരിട്ട തീവ്രമായ മതപീഡനത്തെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ.
ആയിഷ മസിഹ് എന്ന ക്രിസ്ത്യൻ പെൺകുട്ടിക്കാണ് ഈ ദുരനുഭവം.

ലാഹോറിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ, നവംബർ അവസാനത്തോടെ മുസ്ലീം സഹപാഠികളിൽ നിന്ന് കടുത്ത പീഡനം നേരിടാൻ തുടങ്ങി. “എന്റെ പുറകിൽ ഇരിക്കുന്ന ഒരു മുസ്ലീം പെൺകുട്ടി എന്റെ വിശ്വാസപശ്ചാത്തലത്തെക്കുറിച്ചു ചോദിച്ചു. ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് അഭിമാനത്തോടെ അവളോട് പറഞ്ഞു. എന്നാൽ എന്റെ മറുപടി ആ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടില്ല.അടുത്ത ദിവസം, രാവിലെ ഷേക്ഹാൻഡ് കൊടുത്തപ്പോൾ, മുസ്ലീം അല്ലാത്ത ഒരാളെ തൊടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആ പെൺകുട്ടി പറഞ്ഞു. അവളുടെ ആ മനോഭാവം എന്നെ അൽപം ഭയപ്പെടുത്തി. എന്നിരുന്നാലും എന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിച്ചതിനാൽ ഞാൻ അത് അവഗണിച്ചു” – ആയിഷ മസിഹ് പറയുന്നു.

ആഴ്ചകൾക്കു ശേഷം ഡിസംബറിൽ, ആയിഷ നേരിട്ട പീഡനം കൂടുതൽ ഗുരുതരമായി. അത് അവളുടെ സുരക്ഷക്കു തന്നെ പ്രശ്നമായി. ബാഗ് നിലത്ത് വച്ചുകൊണ്ട്, ഇസ്ലാമിക പാഠപുസ്തകങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് അവർ അധിക്ഷേപിച്ചു. എന്നാൽ, അവർ തന്നെ ബാഗ് നിലത്തു വച്ചതിനു ശേഷം ആയിഷയുടെ മേൽ കുറ്റം ആരോപിക്കുകയായിരുന്നു.അതിനു ശേഷം അവർ ആക്രമിക്കാനും തുടങ്ങി. അങ്ങനെ ആയിഷക്ക് തന്റെ പഠനം നിർത്തേണ്ടി വന്നു. ആയിഷയുടെ മാതാപിതാക്കൾ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേഷനിൽ പരാതി നൽകിയെങ്കിലും സ്ഥിതിഗതികൾ അന്വേഷിക്കാൻ ഭരണകൂടം തയാറായില്ല.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരിൽ നിരവധി ക്രൈസ്തവരാണ് ഇപ്പോഴും പീഡനങ്ങൾക്ക് ഇരയാകുന്നത്.
ഭരണകൂടത്തിന്റെ നിസംഗതയും ഇതിന് ആക്കം കൂട്ടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group