ഫാ. മാർക്കോസ് പവൻ സിസ്റ്റൈൻ ചാപ്പൽ ഗായകസംഘത്തിന്റെ പുതിയ ഡയറക്ടർ.

ഫാ. മാർക്കോസ് പവൻ സിസ്റ്റൻ ചാപ്പൽ ഗായകസംഘത്തിന്റെ പുതിയ ഡയറക്ടർ
#Fr. Marcos Pawan is the new director of the Sistine Chapel Choir.

വത്തിക്കാൻ/റോം: സിസ്റ്റൻ ചാപ്പൽ ഗായകസംഘം പുതിയ ഡയറക്ടറെ മാർപ്പാപ്പ നിയമിച്ചു. പുതിയ ഡയറക്ടറായി ഫാ.മാർക്കോസ് പവനാണ് നിയമിതനായത്. ഗായകസംഘത്തിന്റെ സാമ്പത്തികവും ഭരണപരവുമായ മേഖലയിൽ തീരുമാനങ്ങളെടുക്കാനും അവ നടപ്പിലാക്കാനും ഫ്രാൻസിസ് പാപ്പാ ഡിറക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്. അൻപത്തെട്ട്‍ വയസ്സ് പ്രായമുള്ള ഫാ.മാർക്കോസ് പവൻ 1998 മുതൽ കപ്പെല്ലാ മ്യൂസിക്കൽ പൊന്തിഫിയ സിസ്റ്റെയ്നക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ ആൺകുട്ടികളുടെ ഗായകസംഘത്തിന്റെ മേൽനോട്ടം അദ്ദേഹത്തിനായിരുന്നു ഈ പ്രവർത്തി പരിചയം അദ്ദേഹത്തിന് തന്റെ പുതിയ കർമ്മമണ്ഡലത്തിൽ മുതൽക്കൂട്ടാവാമെന്നാണ് കരുതുന്നത്.

അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. മാർക്കോസ് പവൻ ലിംപോ രൂപതയിൽ 1996 -ൽ പുരോഹിതനായി നിയമിതനായിരുന്നു. ലോകമെമ്പാടുമുള്ള ഇരുപതോളം പ്രൊഫഷണൽ ഗായകരും ഒൻപത് വയസുമുതൽ പതിമൂന്ന് വയസുവരെ പ്രായമുള്ള മുപ്പത്തിയഞ്ച് ആണ്കുട്ടികളുമടങ്ങുന്നതാണ് സിസ്റ്റൻ ചാപ്പൽ കൊയർ. ഏകദേശം അഞ്ഞൂറ് വർഷത്തെ പഴക്കമുള്ള സിസ്റ്റൻ ചാപ്പൽ ഗായകസംഘം ലോകത്തിലെ ഏറ്റവും പഴക്കമുള്ള സജീവ ഗായകസംഘമാണ്. ഡോൺബോസ്കോയിലെ സെൽസിയൻമാരുടെ സഭയുടെയും പരമോന്നത പൊന്തിഫിക്കൽ കാര്യാലയങ്ങളുടെയും അഭിപ്രായം തേടിയ ശേഷമായിരുന്നു മാർപ്പാപ്പ പുതിയ ഡയറക്ടറെ തിരഞ്ഞെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group