ലോകമെമ്പാടും, ഓരോ ദിവസവും ഏഴു ക്രിസ്ത്യാനികളിൽ ഒരാൾ വീതം പീഡിപ്പിക്കപ്പെടുന്നു എന്ന് ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട്.
365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഉയർന്നതോതിലുള്ള പീഡനങ്ങൾ നേരിടുന്നുണ്ട്. ആഫ്രിക്കയിൽ ഏഴിൽ ഒരാൾ, ഏഷ്യയിൽ അഞ്ചിൽ രണ്ടുപേർ എന്നീ അനുപാതത്തിലാണ് ക്രൈസ്തവപീഡനം നടക്കുന്നത്. ലോകരാജ്യങ്ങളിൽ ക്രൈസ്തവപീഡനം അപകടകരമായ വിധത്തിൽ അക്രമാസക്തമായി മാറുകയാണ് എന്നും റിപ്പോർട്ട് പറയുന്നു.
2023-ൽ 5,600 ക്രിസ്‌ത്യാനികളാണ് വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. 14,766 ദൈവാലയങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ വർഷം ദൈവാലയങ്ങൾക്കും ക്രിസ്‌ത്യൻ സ്കൂളുകൾക്കും ആശുപത്രികൾക്കും സെമിത്തേരികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group