തിരുപ്പിറവിയുടെ ദൃശ്യത്തിന് സമീപത്തായി സാത്താനിക രൂപം: അപലപിച്ച് ഫ്രാങ്ക്ലിൻ ഗ്രഹാം

ഇല്ലിനോയിസ്: ക്രിസ്തുമസിന്റെ ഭാഗമായ തിരുപ്പിറവിയുടെ ദൃശ്യത്തിന് സമീപത്തായി സാത്താനിക രൂപം പ്രതിഷ്ഠിച്ചത് വേദനാകരമാണെന്ന് ലോകപ്രശസ്ത സുവിശേഷപ്രഘോഷൻ ഫ്രാങ്കൻ ഗ്രഹാം. രണ്ടായിരത്തിൽപ്പരം വർഷമായി സാത്താൻ ക്രിസ്തുമസിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രത്യക്ഷ പ്രകടനമാണ് ഈ കഴിഞ്ഞ ദിവസം നടന്നതെന്നും അദ്ദേഹം പറഞ്ഞു.ഇല്ലിനോയിസിലെ സാത്താനിക ടെമ്പിളാണ് ബാഫോമെറ്റിന്റെ ശിശുരൂപം തിരുപ്പിറവി ദൃശ്യത്തിന്റെ സമീപത്തായി സ്ഥാപിച്ചത്.ക്രിസ്തുമസിനെ തകർക്കാനുള്ള സാത്താന്റെ മറ്റൊരു ശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഹോളിഡേ സീസണിൽ വിവിധ തരത്തിലുള്ള ഹോളിഡേ രൂപങ്ങൾ പ്രദർശിപ്പിക്കുക എന്നത് വിവിധ വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമാണ്. ഞങ്ങളും അതിന്റെ ഭാഗമായി എന്നാണ് സാത്താൻ ടെമ്പിളിന്റെ പ്രതിനിധി ഇതിനോട് പ്രതികരിച്ചത്. സാത്താൻ വിജയിക്കട്ടെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അംഗങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് സ്റ്റേറ്റ് ജേർണർ രജിസ്ട്രർ റിപ്പോർട്ട് ചെയ്യുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group