ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മണ​ങ്ങ​ള്‍ ആ​ശ​ങ്കാ​ജ​ന​കം: ലെ​യ്റ്റി കൗ​ണ്‍​സി​ല്‍..

രാജ്യത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ മ​​ത പ​​രി​​വ​​ര്‍​ത്ത​​ന നി​​രോ​​ധ​​ന ബി​​ല്ലി​​ന്‍റെ മ​​റ​​വി​​ല്‍ ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ള്‍​ക്കും ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു​​മേ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​സൂ​​ത്രി​​ത അ​​ക്ര​​മ​​ങ്ങ​​ള്‍ ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണെ​​ന്നും ഇ​​വ​​യ്ക്ക് പരിഹാരം ഉണ്ടാകണമെന്നും കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്‌​​സ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍.

ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ മ​​ത പ​​രി​​വ​​ര്‍​ത്ത​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണെ​​ന്ന ആ​​രോ​​പ​​ണം അ​​ടി​​സ്ഥാ​​ന​​മി​​ല്ലാ​​ത്ത​​താ​​ണെന്നും സ്വാ​​ത​​ന്ത്ര്യ പ്രാ​​പ്തി സ​​മ​​യ​​ത്തും ഇ​​പ്പോ​​ള്‍ ഏ​​ഴു പ​​തി​​റ്റാ​​ണ്ടു​​ക​​ള്‍​ക്കു​​ശേ​​ഷ​​വും ഇ​​ന്ത്യ​​യി​​ലെ ക്രൈ​​സ്ത​​വ ജ​​ന​​സം​​ഖ്യ 2.3 ശ​​ത​​മാ​​നം ആ​​യി മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ക​​യാ​​ണ്. ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ത്തി​​ലൂ​​ടെ പ​​ഠി​​ച്ചി​​റ​​ങ്ങു​​ന്ന​​വ​​രെ​​യും വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ളി​​ലേ​​ര്‍​പ്പെ​​ടു​​ന്ന​​വ​​രെ​​യും മ​​ത​​പ​​രി​​വ​​ര്‍​ത്ത​​നം ചെ​​യ്തി​​രു​​ന്നെ​​ങ്കി​​ല്‍ ഇ​​ന്ത്യ ക്രൈ​​സ്ത​​വ രാ​​ജ്യ​​മാ​​യി നാ​​ളു​​ക​​ള്‍​ക്കു മു​​മ്പേ മാ​​റു​​മാ​​യി​​രു​​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ​​തി​​നോ​​ട​​കം ഇ​​ന്ത്യ​​യി​​ലെ ഒ​​ന്‍​പ​​ത് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ മ​​ത​​പ​​രി​​വ​​ര്‍​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മം പ​​ല രൂ​​പ​​ത്തി​​ല്‍ പാ​​സാ​​ക്കി​​യി​​ട്ടു​​ണ്ട്. മ​​ധ്യ​​പ്ര​​ദേ​​ശ്, ക​​ര്‍​ണാ​​ട​​ക ഉ​​ള്‍​പ്പെ​​ടെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ക്രൈ​​സ്ത​​വ​​രെ അക്രമി​​ക്കാ​​നു​​ള്ള ആ​​യു​​ധ​​മാ​​ക്കിയിരിക്കുകയാണെന്നും,നി​​യ​​മ വ്യ​​വ​​സ്ഥ​​ക​​ളെ​​യും ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​പ്പോ​​ലും വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന രീ​​തി​​യി​​ല്‍ ചി​​ല തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ള്‍ ഈ ​​നി​​യ​​മ​​ങ്ങ​​ള്‍ ദു​​രു​​പ​​യോ​​ഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈ​​സ്ത​​വ​​രു​​ടെ അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി ക​​ര്‍​ണാ​​ട​​ക കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്‌​​സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ആ​​ര്‍​ച്ച് ബി​​ഷ​​പ് റൈ​​റ്റ് റ​​വ. ഡോ. ​​പീ​​റ്റ​​ര്‍ മ​​ച്ചാ​​ഡോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന എ​​ല്ലാ ജ​​ന​​കീ​​യ പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്കും കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്‌​​സ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ണ്‍​സി​​ലും ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ അ​​ല്‍​മാ​​യ സം​​ഘ​​ട​​ന​​ക​​ളും പി​​ന്തു​​ണ ന​​ല്‍​കുന്നതയും,വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം കാ​​ശ്മീ​​രി​​ല്‍ ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യം തു​​റ​​ന്ന് ബ​​ലി​​യ​​ര്‍​പ്പ​​ണ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി സ്വാ​​ഗ​​താ​​ര്‍​ഹ​​മാ​​ണെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​റ​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group