കുടുംബങ്ങളിലൂടെയാണ് സഭ ജീവിക്കുന്നത് : മാര്‍ ജോസ് പുളിക്കല്‍

കോട്ടയം:കുടുംബങ്ങളിലൂടെയാണ് സഭ ജീവിച്ചു വളരുന്നതെന്നും അതിനാൽ കുടുംബങ്ങളെ സഭയുടെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി ആത്മീയ തലങ്ങളില്‍ മാത്രമല്ല ഭൗതീക മേഖലകളിലും ശക്തിപ്പെടുത്തുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സംരക്ഷണവും വളര്‍ച്ചയും വിശ്വാസികളുടെ ശുശ്രൂഷാ ദൗത്യമെന്നതുപോലെ വിശ്വാസി സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ സംരക്ഷണവും കരുതലും സഭാസംവിധാനങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിനായുള്ള നിരവധി പദ്ധതികള്‍ സഭയുടെ വിവിധ തലങ്ങളില്‍ ഇതിനോടകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
ആഗോള കത്തോലിക്കാസഭ ആഹ്വാനം ചെയ്തിരിക്കുന്ന കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപതാതലത്തില്‍ കൂടുതല്‍ കുടുംബക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group