സഭാംഗങ്ങൾ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം : മാർ ജോസഫ് പെരുന്തോട്ടം

സഭാംഗങ്ങൾ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ നിരന്തരം വീക്ഷിക്കുകയും നിതാന്തമായ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അഭി. മാർ ജോസഫ് പെരുന്തോട്ടം.

അതിരൂപതാ പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതിയുടെ ഇരുപത്തിയഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ മഹനീയമാണെന്നും അതിരൂപതയ്ക്ക് എല്ലാക്കാലത്തും അഭിമാനകരമാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു. കേരളസഭയിൽ ആദ്യമായി രൂപംകൊണ്ട ഔദ്യോഗിക പഠനപ്രതികരണ വേദിയായ പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതിയുടെ രജതജൂബിലി അതിരൂപതാ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഭി. മെത്രാപ്പോലീത്ത.

സമ്മേളനത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ചു. അതിരൂപതയുടെ മുൻ സിഞ്ചെള്ളൂസ് ഫാ. ജോസ് പി. കൊട്ടാരം സമിതിയുടെ ആരംഭകാലയനുഭവങ്ങൾ പങ്കുവച്ചു. കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിവികാരി ആർച്ചുപ്രീസ്റ്റ് ഫാ. മാണി പുതിയിടം ‘ആധുനിക കാലഘട്ടത്തിൽ സഭ ജാഗ്രത പുലർത്തേണ്ട മേഖലകൾ’ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് നയിച്ചു. പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, മുൻ പി.ആർ.ഒ. ജെ.സി. മാടപ്പാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് മൂന്നുപറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m