സുവിശേഷ സന്ദേശ പദയാത്രയുമായി സി എം സി സിസ്റ്റേഴ്സ്..

കൊച്ചി: സത്യദൈവത്തെ അറിയാതെ നടക്കുന്ന ദൈവ മക്കളെ സത്യത്തിന്റെ പാതയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് സി എം സി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശുശ്രൂഷയാണ് സുവിശേഷ സന്ദേശ പദയാത്ര യജ്ഞം. ഈശോയും ശിഷ്യൻമാരും ചെയ്തതു പോലെ ഗ്രാമങ്ങളും നഗരങ്ങളും ചുറ്റി സഞ്ചരിച്ച് നൻമ ചെയ്തും, ദൈവരാജ്യം പ്രഘോഷിച്ചും, സന്യാസത്തിന്റെ പൂർണതയിലേക്ക് വളരാനുള്ള പരിശ്രമം കൂടിയാണിത്.

ഇന്ത്യയിലുടനീളം സുവിശേഷവുമായി പോകണമെന്ന ലക്ഷ്യത്തോടെ 2018 ജനുവരി 3ന് സി എം സി സഭാ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ചാവറ പിതാവിന്റെ തിരുനാൾ ദിനത്തിലാണ് സിസ്റ്റർമാർ സുവിശേഷ സന്ദേശ പദയാത്രാ യജ്ഞത്തിന് തുടക്കം കുറിച്ചത്. എറണാകുളം- അങ്കമാലി അതിരൂപതയുടെ വടക്കൻ അതിർത്തിയിലെ തുരുത്തിപ്പുറത്തു നിന്നുമാണ് ഈ സുവിശേഷ യാത്ര ആരംഭിച്ചത്. എറണാകുളം- അങ്കമാലി, ഇടുക്കി, തലശ്ശേരി തുടങ്ങിയ രൂപതകളിലെ എല്ലാ ഇടവകകളിലൂടെയും നടന്ന് വഴിയിൽ കണ്ടുമുട്ടിയ നാനാജാതി മതസ്ഥരായ 25,000 സഹോദരങ്ങളുമായി വചനം പങ്കുവെച്ചുo ദൈവരാജ്യം പ്രഘോഷിക്കുക യാണ് ഈ സഹോദരിമാർ.

പതിനായിരത്തിലധികം വീടുകൾ സന്ദർശിച്ച് അനേകരുടെ സങ്കടങ്ങൾ ശ്രവിച്ച് അവരെ ആശ്വസിപ്പിച്ചു. മദ്യത്തിനും, മയക്കുമരുന്നിനും, യുക്തിവാദത്തിനും അടിമപ്പെട്ട് ആത്മ നാശത്തിന്റെ വഴിയിലായ അനേകരെ മാനസാന്തരത്തിലേക്കും, വിശ്വാസവും സ്നേഹവും നിറഞ്ഞ കൂദാശാ ജീവിതത്തിലേക്കും തിരികെ കൊണ്ടുവന്നു.

2019 മെയ് മാസത്തിൽ അരുണാചൽ പ്രദേശിലേക്ക് പോയി. അവിടെ 20 ഇടവകകളും 320 ഗ്രാമങ്ങളും സന്ദർശിച്ച് 7000 വീടുകൾ കയറിയിറങ്ങി. അവരുടെ മുളവീടുകളിൽ താമസിച്ച് സുവിശേഷം പങ്കുവെച്ചു. മരണം മുന്നിൽ കണ്ടുള്ള അരുണാചൽ പ്രദേശിലെ യാത്രകളിൽ കൊടും ചൂടിലും, മഞ്ഞിലും, മഴയിലും, ഒരു രോഗവും അപകടവും വരുത്താതെ കർത്താവ് സംരക്ഷിച്ചതായി സിസ്റ്റർമാർ സാക്ഷ്യപ്പെടുത്തുന്നു.2021 ഫെബ്രുവരി മുതൽ ഇപ്പോൾ പഞ്ചാബിലാണ് ശുശ്രൂഷ നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group