ഇറാനിൽ അൻപതിലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൽക്കരിഖനി ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചും, അപകടത്തിൽ പരിക്കേറ്റവർക്ക് തന്റെ ആത്മീയഐക്യം അറിയിച്ചും ഫ്രാൻസിസ് പാപ്പാ.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീന്റെ ഒപ്പോടുകൂടി അയച്ച ഒരു ടെലിഗ്രാം സന്ദേശത്തിലാണ് ഈ സന്ദേശം അയച്ചത്.
സെപ്റ്റംബർ 21 ന് വൈകുന്നേരം ഉണ്ടായ ഈ അപകടത്തിൽ ഇനിയും ആളുകളെ കണ്ടുകിട്ടാനുണ്ട്. സംഭവസ്ഥലത്ത് എഴുപതോളം ആളുകൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ വലിയ അപകടത്തിൽ ഉൾപ്പെട്ടവർക്കും, ഇതുമായി ബന്ധപ്പെട്ട് ദുരിതത്തിലായവർക്കും പാപ്പാ ധൈര്യവും, സമാശ്വാസവും, സമാധാനവും നേർന്നു.
ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് അപകടസമയത്ത് സംഭവസ്ഥലത്ത് ഏതാണ്ട് എഴുപതോളം ആളുകൾ ജോലിചെയ്തിരുന്നു. മീഥെയ്ൻ വാതകച്ചോർച്ചയെ ത്തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സംശയിക്കപ്പെടുന്നു. ഖനിയിൽ കുടുങ്ങിപ്പോയ മറ്റു ജോലിക്കാർ രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m