ഐക്യത്തിന്റെ ശില്പിയായ പരിശുദ്ധാരൂപിയെ നിരന്തരം വിളിച്ചപേക്ഷിക്കുക : മാർപാപ്പാ

വൈവിധ്യങ്ങൾക്കു മദ്ധ്യേ ഐക്യം അന്വേഷിക്കേണ്ടത് സമാഗമ സംസ്കൃതി കെട്ടിപ്പടുക്കുന്നതിന് ആവശ്യമാണെന്ന് മാർപാപ്പാ.

നാനാത്വങ്ങൾക്കിടയിൽ സമന്വയം തേടുന്നതിലൂടെയാണ് കൂടിക്കാഴ്ചയുടെ സംസ്കാരം പടുത്തുയർത്തുക. അതിന് സ്വാഗത മനോഭാവവും തുറന്ന മനസ്സും സർഗ്ഗാത്മകതയും ആവശ്യമാണ്. ഈ ജീവിതശൈലിയുടെ അടിസ്ഥാനം സുവിശേഷമാണ്. ഐക്യത്തിന്റെ സ്രഷ്ടാവായ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുന്നതിൽ നിങ്ങൾ ഒരിക്കലും തളരരുത്, പാപ്പാ കുറിച്ചു .ആക്രമണത്തിനിരകളായ നിരപരാധികളായ കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനം ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group