അസമത്വങ്ങൾ ഇല്ലാതെയാകുമ്പോൾ സമൂഹം കൂടുതൽ മാനവികമാകുന്നു :ബിഷപ്പ് തോമസ് തറയിൽ

തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ സുവ്യക്തമായി വന്നത് ക്രിസ്ത്യാനിയുടെ അടിയുറച്ച മാനവിക ചിന്തയാണ്. വർഗീയ ചിന്തകൾക്ക് വേരോട്ടമില്ലാത്ത മനസ്സാണ് ക്രിസ്ത്യാനിയുടേതെന്നു തെളിഞ്ഞ ഒരു തെരഞ്ഞെടുപ്പ് ഫലമാണുണ്ടായത്.
ക്രൈസ്തവരെ മാനവികതയുടെ ഭാഗത്തും സഭയെയും സഭാനേതൃത്വത്തെയും വർഗീയതയുടെ ഭാഗത്തും നിർത്തി സഭാധ്യക്ഷന്മാരെയും സഭാ സ്ഥാപനങ്ങളെയും അപഹസിക്കുന്ന ബുദ്ധിജീവികളോടും കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രഡിറ്റെടുക്കാൻ മത്സരിക്കുന്നവരോടും ഒരു ഓർമ്മപ്പെടുത്തൽ.കേരളത്തിലെ ക്രൈസ്തവർ വർഗീയതക്കെതിരായി നിലപാടുകളെടുക്കുന്നവരാണെങ്കിൽ അതിനൊരു പ്രധാന കാരണം അവർക്കു വിശ്വാസ പരിശീലനം കൊടുക്കുന്ന സഭകൾ തന്നെയാണ്. ഞങ്ങളുടെ പ്രഘോഷണവും പ്രാർത്ഥനകളും സകല മനുഷ്യരെയും ഉൾക്കൊള്ളുന്നതും എല്ലാവരെയും സ്നേഹിക്കാനും എല്ലാവരോടും ക്ഷമിക്കാനും പ്രേരിപ്പിക്കുന്നതുമാണ്.

സഭാസ്ഥാപനങ്ങൾ എന്നും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതു കൊണ്ടു കൂടിയാണ് ആ സ്ഥാപനങ്ങളിലൂടെ കടന്നുപോയ നാനാജാതിമതസ്ഥരും സമാധാനചിന്ത പുലർത്തുന്നതെന്നു കൂടി തിരിച്ചറിയുന്നത് നല്ലതാണ്.

അതേസമയം, വർഗീയ താല്പര്യത്തിൽ വോട്ടുബാങ്ക് ആകാൻ ശ്രമിക്കാത്ത സമൂഹങ്ങളെ പാടെ അവഗണിച്ചു നിലപാടുകളെടുക്കുമ്പോൾ അത്തരം സമൂഹങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകാം. അസമത്വങ്ങളെക്കുറിച്ചു പ്രതികരിക്കുമ്പോൾ, അതാർക്കും എതിരാകുന്നില്ല; അസമത്വങ്ങൾ ഇല്ലാതെയാകുമ്പോൾ, സമൂഹം കൂടുതൽ മാനവികമാകുന്നതേയുള്ളു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group