സാമൂഹ്യ പ്രവർത്തനം ചുമതലയായി ഏറ്റെടുത്ത് നടത്തുന്ന രീതിയിലുള്ള സമൂഹത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.
കണ്ണൂർ ശ്രീപുരം പാസ്റ്ററൽ സെന്ററിൽ നടന്ന കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പണ്ടാരശ്ശേരിൽ. സമൂഹ്യ പ്രവർത്തനം നടത്തുമ്പോൾ തന്നെ ഇതുപോലുള്ളവരും തലമുറയെ കൂടി വാർത്തെടുക്കാനും നമുക്ക് സാധിക്കണമെന്നും മാർ പണ്ടാരശ്ശേരിൽ പറഞ്ഞു.
സെക്രട്ടറി ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ഏജൻസികളുടെ പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു. വയോജന ക്ഷേമപദ്ധതികൾ, കാർഷിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ട കർമ്മപദ്ധതികൾ എന്നിവയും തയാറാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group