വിമർശകർ അറിയുക !

16% ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല .                                       
20% മരണ നിരക്കും 14% ജനനനിരക്കും .
31% ജനനനിരക്ക് കുറഞ്ഞത് 6 വർഷങ്ങൾക്കുളളിൽ .
പാഴ്സി സിൻഡ്രം ബാധിച്ച് ക്രൈസ്തവ സമൂഹം .

2021 മാ​​​​​ർ​​​​​ച്ച് 19 മു​​​​​ത​​​​​ൽ 2022 മാ​​​​​ർ​​​​​ച്ച് 19 വ​​​​​രെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ കു​​​​​ടും​​​​​ബ വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ മാ​​​​​തൃ​​​​​ത്വ​​​​​ത്തെ​​​​​യും പി​​​​​തൃ​​​​​ത്വ​​​​​ത്തെ​​​​​യും​​​​കു​​​​​റി​​​​​ച്ച് വി​​​​​ശ്വാ​​​​​സി​​​​​ക​​ളെ ഓ​​​​​ർ​​​​മി​​​​​പ്പി​​​​​ക്കാ​​​​​നും ദൈ​​​​​വം ന​​​​​ൽ​​​​​കു​​​​​ന്ന മ​​​​​ക്ക​​​​​ളെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ സ​​​​​ന്തോ​​​​​ഷ​​​​​പൂ​​​​​ർ​​​​​വം സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട് ത​​​​​ന്‍റെ ജ​​​​​ന​​​​​ത്തോ​​​​​ടു വ്യ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നും പാ​​​​​ലാ രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ അ​​​​ധ‍്യ​​​​ക്ഷ​​​​ൻ മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് ഇ​​​​​റ​​​​​ക്കി​​​​​യ സ​​​​​ർ​​​​​ക്കു​​​​​ല​​​​​ർ സ​​​​​ഭ​​​​​യ്ക്ക് അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​ണ്.                                                           
കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നു വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന കാ​​​​​ല​​​​​മാ​​​​​ണെ​​​​​ന്നും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ആ​​​​​രോ​​​​​ഗ്യം, ജോ​​​​​ലി ഇ​​​​​വ​​​​​യെ​​​​​ല്ലാം ഇ​​​​​ന്നു വ​​​​​ള​​​​​രെ ക്ലേ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​ങ്ങ​​​​​ൾ ആ​​​​​ണെ​​​​​ന്നും ഈ ​​​​​സ​​​​​ർ​​​​​ക്കു​​​​​ല​​​​​റി​​​​​ൽ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്നു. കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​ക്ക​​​​​ളു​​​​​ള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ​​​​​ക്ക് ഒ​​​​​രാ​​​​​ശ്വാ​​​​​സം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ കു​​​​​ടും​​​​​ബ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ചി​​​​​ല ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും സ​​​​​ർ​​​​​ക്കു​​​​​ല​​​​​റി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.​ വ​​​​​ലി​​​​​യ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന ശ്ര​​​​​ദ്ധ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ പ്രോ​​​​​ത്സാ​​​​​ഹ​​​​​ന​​​​​മ​​​​​ല്ല, മ​​​​​റി​​​​​ച്ച്, ന​​​​​ൽ​​​​​ക​​​​​പ്പെ​​​​​ട്ട ജീ​​​​​വ​​​​​നെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​രു​​​​​ത​​​​​ലാ​​​​​യി​​​​​ട്ടാ​​​​​ണ് കാ​​​​​ണേ​​​​​ണ്ട​​​​​ത്. സാ​​​​​മ്പ​​​​​ത്തി​​​​​ക പ​​​​​രാ​​​​​ധീ​​​​​ന​​​​​ത​​​​​യു​​​​​ടെ​​​​​യും മ​​​​​റ്റു ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ​​​​​യും പേ​​​​​രി​​​​​ൽ ജീ​​​​​വ​​​​​നെ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ചി​​​​​ന്ത​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നാ​​​​​ണു ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യ​​​​​ത്തെ​​​​​പ്പ​​​​​റ്റി ഉ​​​​​ത്ത​​​​​മ ബോ​​​​​ധ്യ​​​​​മു​​​​​ള്ള സ​​​​​ഭ കൂ​​​​​ടു​​​​​ത​​​​​ൽ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ ഉ​​​​​ള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കു കൈ​​​​​ത്താ​​​​​ങ്ങാ​​​​​വു​​​​​ന്ന​​​​​ത്.

മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ ഹി​​​​​ഡ​​​​​ൻ അ​​​​​ജ​​​​​ൻഡ

സ​​​​​ത്യ​​​​​ത്തെ ത​​​​​മ​​​​​സ്ക​​​​​രി​​​​​ച്ചു ക​​​​​ത്തോ​​​​​ലി​​​​​ക്കാ​ സ​​​​​ഭ​​​​​യു​​​​​ടെ വി​​​​​ശ്വാ​​​​​സ ബോ​​​​​ധ്യ​​​​​ങ്ങ​​​​​ളെ​​​​​യും ജീ​​​​​വ​​​​ന്‍റെ​​ മൂ​​​​​ല്യ​​​​​ത്തെക്കു​​​​​റി​​​​​ച്ചു​​​​​ള്ള സ​​​​​ഭ​​​​​യു​​​​​ടെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​ക​​​​​ളെ​​​​​യും അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ചി​​​​​ല മാ​​​​​ധ്യ​​​​​മ സി​​​​​ൻ​​​​​ഡി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി സ​​​​​ർ​​​​​ക്കു​​​​​ല​​​​​റി​​​​​ലെ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ ദു​​​​​ർ​​​​​വ്യാ​​​​​ഖ്യാ​​​​​നം ചെ​​​​​യ്തു സ​​​​​മൂ​​​​​ഹ മ​​​​​ധ്യ​​​​​ത്തി​​​​​ലേ​​​​​ക്ക് വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചു ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​ത് തീ​​​​​ർ​​​​​ത്തും പ്ര​​​​​തി​​​​​ഷേ​​​​​ധാ​​​​​ർ​​​​​ഹ​​​​​മാ​​​​​ണ്.

ചി​​​​​ല ഗൂ​​​​​ഢ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളോ​​​​​ടെ, സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ എ​​​​​ന്ന മ​​​​​ട്ടി​​​​​ൽ സ​​​​​ന്യാ​​​​​സം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു​​​​​പോ​​​​​യ​​​​വ​​​​​രുടെയും ശ്ലൈ​​​​ഹി​​​​​ക സം​​​​​സ്കാ​​​​​ര​​​​​ത്തെ നി​​​​​ര​​​​​ന്ത​​​​​രം വി​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ബ​​​​​ദ്ധ​​​​​ശ്ര​​​​​ദ്ധ​​​​​രാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ ചി​​​​​ല​​​​രു​​​​ടെയും സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യ്ക്കും ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നും എ​​​​​തി​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ഉ​​​​​ചി​​​​​തം.

ക്രൈ​​​​​സ്ത​​​​​വ വി​​​​​ശ്വാ​​​​​സി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മു​​​​​റി​​​​​വേ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​​ൾ നി​​​​​ക്ഷി​​​​​പ്ത താ​​​​​ത്​​​​​പ​​​​​ര്യ​​​​​ത്തോ​​​​​ടെ വി​​​​​ളി​​​​​ച്ചു​​​​പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ഭ​​​​​ര​​​​​ണ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ ഒ​​​​​രു പ​​​​​രി​​​​​ഷ്കൃ​​​​​ത സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു ചേ​​​​​ർ​​​​​ന്ന​​​​​ത​​​​​ല്ല എ​​​​​ന്നു​​​​​മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​തു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ലം​​​​​ഘ​​​​​നം കൂ​​​​​ടി​​​​​യാ​​​​​ണ്.

ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്കും ക്രൈ​​​​​സ്ത​​​​​വ സ​​​​​മു​​​​​ദാ​​​​​യ​​​​​വും

ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജ​​​​​ന​​​​​സം​​​​​ഖ്യ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച് ഭൂ​​​​​മി​​​​​യു​​​​​ടെ ഭാ​​​​​രം കൂ​​​​​ട്ടു​​​​​ക എ​​​​​ന്ന​​​​​ത് സ​​​​​ഭ​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​മ​​​​​ല്ല. ജ​​​​​ന​​​​​സം​​​​​ഖ്യ വ​​​​​ള​​​​​ർ​​​​​ച്ചാ മു​​​​​ര​​​​​ടി​​​​​പ്പ് നേ​​​​​രി​​​​​ട്ട് ഒ​​​​​രു പാ​​​​​ർ​​​​​സി സി​​​​​ൻ​​​​​ഡ്രോം ബാ​​​​​ധി​​​​​ച്ച അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​​ക്കു സ​​​​​ഭ നീ​​​​​ങ്ങി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ൾ പോ​​​​​ലും സ​​​​​ഭ​​​​​യു​​​​​ടെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ട് ഇ​​​​​തുത​​​​​ന്നെ​​​​​യാ​​​​​ണ്.

2001ലെ ​​​​​സ​​​​​ക്ക​​​​​റി​​​​​യ ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് 16 ശ​​​​ത​​​​മാ​​​​നം ക്രൈ​​​​​സ്ത​​​​​വ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രു കു​​​​​ട്ടി പോ​​​​​ലു​​​​​മി​​​​​ല്ല. 2012ൽ ​​​​​ജ​​​​​നി​​​​​ച്ച ക്രൈ​​​​​സ്ത​​​​​വ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണം ഒ​​​​​രു​​​​​ല​​​​​ക്ഷം ആ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ 2018ൽ അ​​​​​ത് 69,000 ആ​​​​​ണ്, അ​​​​​താ​​​​​യ​​​​​ത് 31 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വ്. 20 ശ​​​​ത​​​​മാ​​​​നം മ​​​​​ര​​​​​ണ​​​​​നി​​​​​ര​​​​​ക്കും കേ​​​​​വ​​​​​ലം 14 ശ​​​​ത​​​​മാ​​​​നം ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്കു​​​​മു​​​​​ള്ള ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ണി​​​​​ത്. റീ​​​​​പ്ലേ​​​​​സ്മെ​​​​​ന്‍റ് ലെ​​​​​വ​​​​​ലി​​​​​നേ​​​​​ക്കാ​​​​​ൾ എ​​​​​ത്ര​​​​​യോ താ​​​​​ഴെ​​​​​യാ​​​​​ണ് ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക് എ​​​​​ന്ന് വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​ർ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം.

സ​​​​​ഭ​​​​​യും ജീ​​​​​വ​​​​​നും

കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നെ​​​​​യും ആ​​​​​ദ​​​​​രി​​​​​ക്ക​​​​​ണം എ​​​​​ന്ന​​​​​താ​​​​​ണ് എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും സ​​​​​ഭ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക നി​​​​​ല​​​​​പാ​​​​​ട്. സ​​​​​ഭ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ ഭാ​​​​​ര​​​​​മാ​​​​​യി കാ​​​​​ണു​​​​​ന്നി​​​​​ല്ല. മ​​​​​ക്ക​​​​​ൾ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ദാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്ന് സ​​​​​ഭ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ൾത​​​​​ന്നെ മ​​​​​ക്ക​​​​​ൾ​​​​​ക്കു ജ​​​​​ന്മം ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​​ൽ സ​​​​​ഭ ഒ​​​​​രി​​​​​ക്ക​​​​​ലും കൈ​​​​ക​​​​​ട​​​​​ത്താ​​​​​റി​​​​​ല്ല. ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ മാ​​​​​തൃ​​​​​ത്വ​​​​​വും പി​​​​​തൃ​​​​​ത്വ​​​​​വും ആ​​​​​ണ് സ​​​​​ഭ അ​​​​​വ​​​​​രി​​​​​ൽ​​​​നി​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ജീ​​​​​വ​​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ണം സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​ഥ​​​​​മ ദൗ​​​​​ത്യ​​​​​വു​​​​​മാ​​​​​ണ്. ജീ​​​​​വ​​​​​നെ എ​​​​​ങ്ങ​​നെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്താം എ​​​​​ന്നു ചി​​​​​ന്തി​​​​​ക്കു​​​​​ന്ന ആ​​​​​ധു​​​​​നി​​​​​ക കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​നെ എ​​​​​ങ്ങ​​നെ മ​​​​​ഹി​​​​​മ​​​​​യോ​​​​​ടെ സം​​​​​ര​​​​​ക്ഷി​​​​​ക്കാം എ​​​​​ന്ന കാ​​​​​ത​​​​​ലാ​​​​​യ ചി​​​​​ന്ത​​​​​യാ​​​​​ണ് സ​​​​​ഭ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മു​​​​​മ്പി​​​​​ൽ വ​​​​​യ്ക്കു​​​​​ന്ന​​​​​ത്.

ജീ​​​​​വ​​​​​ന്‍റെ സു​​​​​വി​​​​​ശേ​​​​​ഷ​​​​​ത്തി​​​​​നു വേ​​​​​ണ്ടി​​​​​യു​​​​​ള്ള സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ടാ​​​​​ണി​​​​​ത്. ജീ​​​​​വ​​​​​ന്‍റെ മ​​​​​ഹ​​​​​ത്വ​​​​​വും ജീ​​​​​വ​​​​​നെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യും ആ​​​​​ണ് അ​​​​​തി​​​​​ൽ കാ​​​​​ണേ​​​​​ണ്ട​​​​​ത്. ഭ്രൂ​​​​​ണ​​​​​ഹ​​​​​ത്യ​​​​യി​​​​​ലും ദ​​​​​യാ​​​​​വ​​​​​ധ​​​​ത്തി​​​​​ലും സ​​​​​ഭ​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട് ഇ​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ്. ജീ​​​​​വ​​​​​ന് ക്രൈ​​​​​സ്ത​​​​​വ ജീ​​​​​വ​​​​​നെ​​​​​ന്നോ ഹൈ​​​​​ന്ദ​​​​​വ ജീ​​​​​വ​​​​​നെ​​​​​ന്നോ, ഇ​​​​​സ്‌​​​​ലാം ജീ​​​​​വ​​​​​നെ​​​​​ന്നോ വേ​​​​​ർ​​​​​തി​​​​​രി​​​​​വി​​​​​ല്ല, മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ൻ എ​​​​​ന്ന ഒ​​​​​ന്നേ​​​​​യു​​​​​ള്ളൂ. മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​വ​​​​​രി​​​​​ലെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും മ​​​​​ക്ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​​ഭ ക​​​​​ട​​​​​ന്നു ക​​​​​യ​​​​​റു​​​​​ന്നി​​​​​ല്ല, മ​​​​​റി​​​​​ച്ച് അ​​​​​തി​​​​​നെ മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളൂ.

അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ ന​​​​​ൽ​​​​​കു​​​​​ന്ന ഉ​​​​​പ​​​​​വി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ സ​​​​​ഭ​​​​​യ്ക്ക് മാ​​​​​ത്ര​​​​​മാ​​​​​യി​​​​​ട്ട​​​​​ല്ല മ​​​​​റി​​​​​ച്ച് എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ആ​​​​​യി​​​​​ട്ടാ​​​​​ണ്. സ​​​​​ഭ ന​​​​​ല്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​തു ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​മു​​​​​ദാ​​​​​യം മാ​​​​​ത്ര​​​​​മ​​​​​ല്ല. സ​​​​​ഭ​​​​​യു​​​​​ടെ സേ​​​​​വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് ഗു​​​​​ണം ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കു മാ​​​​​ത്ര​​​​​മ​​ല്ല, ​​മ​​​​​റി​​​​​ച്ച് എ​​​​​ല്ലാ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​ക്കു​​​​​മാ​​​​​ണ്. മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ ചേ​​​​​രി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ട മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നെ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യെ​​​​​ടു​​​​​ത്ത് മാ​​​​​റോ​​​​​ട​​ണ​​ച്ച് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു മ​​​​​ഹ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​ത് മ​​​​​തം നോ​​​​​ക്കി​​​​​യ​​​​​ല്ല.

ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യു​​​​​ടെ വി​​​​​സ്ഫോ​​​​​ട​​​​​നം

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​ന​​​​​സം​​​​​ഖ്യാ വി​​​​​സ്ഫോ​​​​​ട​​​​​നം അ​​​​ല്ല, മ​​​​​റി​​​​​ച്ച് ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യു​​​​​ടെ വി​​​​​സ്ഫോ​​​​​ട​​​​​ന​​​​​മാ​​​​​ണ്. കേ​​​​​വ​​​​​ലം ഒ​​​​​രു കു​​​​​ഞ്ഞി​​​​​നു മാ​​​​​ത്രം ജ​​​​​ന്മം ന​​​​​ൽ​​​​​കു​​​​​മ്പോ​​​​​ൾ അ​​​​​ത് ആ ​​​​​കു​​​​​ഞ്ഞി​​​​​നോ​​​​​ടും ത​​​​​ങ്ങ​​​​​ളോ​​​​​ടുത​​​​​ന്നെ​​​​​യും വ​​​​​രുംത​​​​​ല​​​​​മു​​​​​റ​​​​​യോ​​​​​ടും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ ചെ​​​​​യ്യു​​​​​ന്ന ഒ​​​​​രു അ​​​​​പ​​​​​രാ​​​​​ധ​​​​​മാ​​​​​യി കാ​​​​​ണേ​​​​​ണ്ടി​​​​​വ​​​​​രും. ഒ​​​​​രു കു​​​​​ട്ടി മാ​​​​ത്ര​​​​മു​​​​​ള്ള മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ മാ​​​​​ന​​​​​സി​​​​​ക സം​​​​​ഘ​​​​​ർ​​​​​ഷ​​​​​വും അ​​​​​തു​​​​​മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും ഒ​​​​​രു​​​​​വ​​​​​ശ​​​​​ത്ത്, ഏ​​​​​കാ​​​​​ന്ത​​​​​ത​​​​​യു​​​​​ടെ ആ​​​​​ഴ​​​​​ക്ക​​​​​ട​​​​​ലി​​​​​ൽ ത​​​​​ന്‍റെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ര​​​​​ക്ത​​​​​ത്തി​​​​​ൽ പി​​​​​റ​​​​​ന്ന ഒ​​​​​രു സ​​​​​ഹോ​​​​​ദ​​​​​ര​​​​​നോ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യോ അ​​​​​വ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ശേ​​​​​ഷം ത​​​​​നി​​​​​ക്കി​​​​​ല്ല​​​​​ല്ലോ എ​​​​ന്നു​​​​ക​​​​​രു​​​​​തി താ​​​​ൻ ഒ​​​​​രു അ​​​​​നാ​​​​​ഥ​​​​​നാ​​​​​ണ​​​​​ല്ലോ എ​​​​​ന്ന ദുഃ​​​​​ഖം പേ​​​​​റു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ മ​​​​​റു​​​​​വ​​​​​ശ​​​​​ത്ത്.

അ​​​​​ത്ത​​​​​രം ര​​​​​ണ്ട് കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ വി​​​​​വാ​​​​​ഹം വ​​​​​ഴി ഒ​​​​​ന്നി​​​​​ക്കു​​​​​മ്പോ​​​​​ൾ നാ​​​​​ലു മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളും ഭാ​​​​​ര്യ​​​​​യും ഭ​​​​​ർ​​​​​ത്താ​​​​​വും ഒ​​​​​രു കു​​​​​ഞ്ഞു മ​​​​​ട​​​​​ങ്ങു​​​​​ന്ന ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​ത് ഏ​​​​ഴു പേ​​​​​ർ​​​​​ക്കു​​​​​ള്ള ജീ​​​​​വ​​​​​സ​​​​​ന്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് വക ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ടി വ​​​​​രു​​​​​ന്ന മ​​​​​ക​​​​​നോ മ​​​​​ക​​​​​ളോ, ഇ​​​​​തൊ​​​​​ക്കെ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ അ​​​​​വി​​​​​ടെ അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ പ​​​​​റ​​​​​ഞ്ഞ​​​​​തു​​​​​പോ​​​​​ലെ നി​​​​​ങ്ങ​​​​​ൾ ഒ​​​​​രു ജീ​​​​​വ​​​​ന്‍റെ സം​​​​​ര​​​​​ക്ഷ​​​​​ക​​​​​രാ​​​​​ക​​​​​ണമെ​​​​​ങ്കി​​​​​ൽ ഒ​​​​​രു കു​​​​​ഞ്ഞി​​​​​നെക്കൂ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക. ജീ​​​​​വ​​​​​ൻ ഒ​​​​​രു അ​​​​​നു​​​​​ഗ്ര​​​​​ഹ​​​​​മാ​​​​​ണ് എ​​​​​ന്ന സം​​​​​സ്കാ​​​​​ര​​​​മാ​​​​ണ് ജീ​​​​​വ​​​​​ന്‍റെ സം​​​​​സ്കാ​​​​​രം. ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ നാം ​​​​​സൃ​​​​​ഷ്ടി​​​​​ച്ചെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​തും ഈ ​​​​സം​​​​​സ്കാ​​​​​ര​​​​​മാ​​​​​ണ്, ഇ​​​​​താ​​​​​ണ് ന​​​​​മു​​​​​ക്ക് ആ​​​​​വ​​​​​ശ്യം.

എണ്ണംകൂട്ട​​​​ൽ അല്ല

എ​​​​​ണ്ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ വേ​​​​​ണ്ടി കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ ജ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​ല്ല സ​​​​​ഭ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്, ജീ​​​​​വ​​​​​നെ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ്. മു​​​​​യ​​​​​ലു​​​​​ക​​​​​ളെപോ​​​​​ലെ പെ​​​​​റ്റു​​​​​പെ​​​​​രു​​​​​കി ഏ​​​​​തു​​​​​വി​​​​​ധേ​​​​​ന​​​​​യും എ​​​​​ണ്ണം കൂ​​​​​ട്ടാ​​​​​ൻ അ​​​​​ല്ല ഫ്രാ​​​​​ൻ​​​​​സി​​​​​സ് പാ​​​​​പ്പാ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്ത​​​​​ത്, മ​​​​​റി​​​​​ച്ച് ജീ​​​​​വ​​​​​നെ സ്വീ​​​​​ക​​​​​രി​​​​​ച്ച് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ മാ​​​​​തൃ​​​​​ത്വ​​​​​വും പി​​​​​തൃ​​​​​ത്വ​​​​​വും അ​​​​​ഭ്യ​​​​​സി​​​​​ക്കാ​​​​​നാ​​​​ണ്. ജ​​​​​ന​​​​​സം​​​​​ഖ്യാ വി​​​​​സ്ഫോ​​​​​ട​​​​​ന​​​​​ത്തെ ചോ​​​​​ദ്യം​​​​​ചെ​​​​​യ്ത യൂ​​​​​റോ​​​​​പ്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​മി​​​​​ന്ന് അ​​​​​ന്യം​​​​നി​​​​​ന്നു​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന ഒ​​​​​രു സം​​​​​സ്കാ​​​​​രം ആ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്. നാ​​​​​മൊ​​​​​ന്ന് ന​​​​​മു​​​​​ക്കൊ​​​​​ന്ന് എ​​​​​ന്ന് ആ​​​​​ഹ്വാ​​​​​നം അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ച്ച ചൈ​​​​​ന ഇ​​​​​ന്ന് കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​ക്ക​​​​​ൾ​​​​​ക്ക് ജ​​​​​ന്മം കൊ​​​​​ടു​​​​​ക്കു​​​​​വാ​​​​​ൻ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ജ​​​​​ന​​​​​സം​​​​​ഖ്യ ഒ​​​​​രു ബാ​​​​​ധ്യ​​​​​ത​​​​​യ​​​​​ല്ല മ​​​​​റി​​​​​ച്ചൊ​​​​​രു മൂ​​​​​ല​​​​​ധ​​​​​ന​​​​​മാ​​​​​ണ്(asset) എ​​​​​ന്ന് ന​​​​​മ്മു​​​​​ടെ മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഡോ. ​​​​മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളും വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യ​​​​​ത്തെ​​​​​യും മ​​​​​ഹ​​​​​ത്വ​​​​​ത്തെ​​​​​യും ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​ൻ ക​​​​​ട​​​​​മ​​​​​യു​​​​​ണ്ട്. ഇ​​​​​ത്ത​​​​​രം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്ന​​​​​ത് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ലെ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ കൂ​​​​​ട്ടാ​​​​​യ പ്ര​​​​​യ​​​​​ത്ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് . അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ വി​​​​​ശ്വാ​​​​​സി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭൗ​​​​​തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കു​​​​​വേ​​​​​ണ്ടി അ​​​​​ത് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​ത് സ​​​​​ഭ​​​​​യു​​​​​ടെ ദൗ​​​​​ത്യ​​​​​വും ക​​​​​ട​​​​​മ​​​​​യു​​​​​മാ​​​​​ണ്. അ​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ടും ഊ​​​​​ന്നി​​​​​പ്പ​​​​​റ​​​​​ഞ്ഞ​​​​​ത്.

“”മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളേ, നി​​​​​ങ്ങ​​​​​ളു​​​​​ടെ മ​​​​​ക്ക​​​​​ൾ​​​​​ക്ക് നി​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​മ്മാ​​​​​നി​​​​​ക്കാ​​​​​വു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ​​​​​മ്മാ​​​​​നം അ​​​​​വ​​​​​ർ​​​​​ക്കു സ​​​​​ഹോ​​​​​ദ​​​​​ര​​​​​നെ​​​​​യും സ​​​​​ഹോ​​​​​ദ​​​​​രി​​​​​യെ​​​​​യും ന​​​​​ൽ​​​​​കു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ്” എ​​​​​ന്ന വി​​​​ശു​​​​ദ്ധ ജോ​​​​​ൺ പോ​​​​​ൾ ര​​​​​ണ്ടാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ആ​​​​​ഹ്വാ​​​​​ന​​​​​ത്തെ ന​​​​​മു​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ത്തിപ്പി​​​​​ടി​​​​​ക്കാം.

ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളം​​​​പ​​​​റ​​​​മ്പി​​​​ൽ
കട​​​​​പ്പാട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group