കുറവുകളുള്ളവരെയും സ്വാഗതം ചെയ്യാൻ തയ്യാറാകുന്ന ഒരു സമൂഹം വളർത്തിയെടുക്കുക : ഫ്രാൻസിസ് പാപ്പാ

ഏവരുടെയും മനുഷ്യാന്തസ്സിനെ ഉയർത്തിക്കാട്ടുന്നതും, അംഗപരിമിതികളുള്ള മനുഷ്യർക്ക് പ്രാധാന്യം കൊടുക്കുന്നതുമായ ഒരു സമൂഹം വളർത്തിയെടുക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ജി-ഏഴ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ഉൾപ്പെടുന്ന സമൂഹത്തിന് ഒക്ടോബർ പതിനേഴാം തീയതി കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, നീതിയും ഐക്യദാർഢ്യവുമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ വളർച്ചയ്ക്കായി പരിശ്രമിക്കാൻ പാപ്പാ ആഹ്വാനം ചെയ്‌തത്‌.

അംഗപരിമിതികളുള്ള മനുഷ്യരെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹത്തിന്റെ വളർച്ചയെന്നത്, മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാടിനോട് ചേർന്ന ഒരു ചിന്തയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ എല്ലാ സമൂഹങ്ങളിലും വളർന്നുവരേണ്ട ഒരു മൂല്യമാണിതെന്നും, അങ്ങനെ മെച്ചപ്പെട്ട ഒരു ആഗോളമാനവിക കുടുംബത്തിന്റെ വളർച്ചയ്ക്ക് നാം സംഭാവന ചെയ്യണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group