ഭാരതത്തില്‍ വർദ്ധിച്ചു വരുന്ന വിഭജന മനഃസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും, മണിപ്പൂരിലെ സംഘർഷം ഇതുവരെ അവസാനിക്കാത്തത് വളരെ വിഷമകരമാണെന്നും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. സിബിസിഐ 36-ാം ജനറൽ ബോഡി മീറ്റിംഗിൻ്റെ സമാപനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലായിരുന്നു പരാമർശം. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ ജനുവരി 31ന് ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ 170 മെത്രാന്മാർ പങ്കെടുത്തു.
വർദ്ധിച്ചു വരുന്ന വിഭജന മനഃസ്ഥിതിയും വിദ്വേഷ പ്രസംഗങ്ങളും മൗലികവാദ നീക്കങ്ങളും രാജ്യത്തിനും ഭരണഘടനയ്ക്കും സവിശേഷമായ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും മേൽ ആശങ്കയുണ്ടാക്കുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മണിപ്പുരിൽ നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾ കടമ ശരിയായ വിധത്തിൽ നിർവഹിക്കുന്നില്ല.
എല്ലാ പൗരന്മാരും വോട്ടർപട്ടികയിൽ പേരു ചേർക്കുകയും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ തെരഞ്ഞെടുക്കുകയും വേണം. ദളിത് ക്രൈസ്തവരെയും മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണം. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന അവകാ ശങ്ങൾ സംരക്ഷിക്കണം. ഭരണാധികാരികൾ ഭരണഘടനയുടെ ആമുഖം നൽകുന്ന ഉറപ്പുകൾ പാലിക്കണമെന്നും സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group