സെപ്റ്റംബർ 12: വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും..

ഫ്രാന്‍സിലെ ലെറിന്‍സു ദ്വീപിലെ പ്രസിദ്ധമായ ബെനഡിക്ടന്‍ സന്യാസാശ്രമത്തിലെ അധിപനായിരിന്നു പൊര്‍ക്കാരിയൂസ്.ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്പെയിനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായിരിന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് സാരസെന്‍സിന്റെ ആക്രമണം ഉണ്ടാകുമെന്ന് എങ്ങനെയോ മനസ്സിലാക്കി. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളെയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു.പ്രതീക്ഷിച്ചതു പോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരെയും നിര്‍ദയം വധിക്കുകയും ചെയ്തു. എത്രപേരാണ് വധിക്കപ്പെട്ടതെന്ന്‍ റോമന്‍ രക്തസാക്ഷിത്വ പട്ടിക പറയുന്നില്ല. ഈ ദൃശ്യ ചരിത്ര സംഭവങ്ങളാണ് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണമായത്; അതിനാല്‍ തന്നെയാണ് എക്യുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വ്വഹമായി കാണപ്പെടുന്നത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group