അനുദിന വിശുദ്ധർ: ഡിസംബർ 18- വിശുദ്ധ വിനെബാൾഡ്‌ (+761)

Daily Saints : December 18- St. Winebald (+761)

701-ൾ ജനിച്ച വിശുദ്ധ വുനിബാൾഡ് ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാർഡിന്റെ മകനാണ്. ദൈവികശുശ്രൂഷകൾക്കുവേണ്ടി രാജ്യഭരണം ഉപേക്ഷിച്ച വ്യക്തിയാണ് റിച്ചാർഡ് രാജാവ്. അദ്ദേഹത്തിന്റെ മൂന്നു മക്കളും (വില്ലിബാൾഡ്, വാൾബുർഗ, വുനിബാൾഡ്) വിശുദ്ധരായി. ഇംഗ്ലണ്ടിലാണ് ജന്മമെങ്കിലും മൂന്നുപേരും ജീവിച്ചതും പ്രവർത്തിച്ചതും ജർമ്മമനിയിലെ ബവേറിയ പ്രദേശത്താണ്.

721-ൽ റിച്ചാർഡ്, വില്ലിബാൾഡിനെയും വുനിബാൾഡിനെയും റോമിലേയ്ക്കും വിശുദ്ധനാടുകളിലേയ്ക്കും തീർത്ഥാടനത്തിനു കൊണ്ടുപോയി. വഴിക്ക് ലൂക്കയിൽ വച്ച് റിച്ചാർഡ് രോഗിയായി മരിച്ചു. വി. ഫ്രിഡിയാന്റെ ദൈവാലയത്തിൽ സംസ്‌കരിക്കെപ്പട്ടു. വി. റിച്ചാർഡിന്റെ മദ്ധ്യസ്ഥതയിൽ ധാരാളം അത്ഭുതങ്ങൾ നടന്നു. അപ്പന്റെ മരണശേഷവും മക്കൾ യാത്ര തുടർന്നു. അവർ റോം അടക്കം പല രാജ്യങ്ങളും സന്ദർശിച്ചു.
ഏഴു വർഷം ദീർഘിച്ച ഈ യാത്രയുടെ വിവരങ്ങൾ വിശുദ്ധരിൽ നിന്നുതന്നെ ശ്രവിച്ച ഒരു കന്യാസ്ത്രീ രേഖെപ്പടുത്തി. ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമാണിത്. ‘ഹോഡോയെപൊരിക്കോൺ’ എന്നാണ് അതിന്റെ പേര്. റോമിലെത്തിയപ്പോഴേക്ക് വിനെബാൻഡും രോഗബാധിതനാകയാൽ അദ്ദേഹം അവിടെ താമസിച്ച് ഏഴ് വർഷം പഠിച്ചു. യഥാകാലം ഒരു ബെനഡിക്ടൻ സന്യാസിയാകുകയും ചെയ്തു.

വിശുദ്ധ ബോനിഫസ്സിന്റെ ക്ഷണപ്രകാരം 739-ൽ വുനിബാൾഡ് ജർമ്മനിയിലേയ്ക്കു പോയി. വൈദികനായ അദ്ദേഹം നിരവധി ഇടവകകളിൽ ശുശ്രൂഷ ചെയ്തു. ഐഹ്സ്റ്റാമിൽ നിന്നും ഏതാണ്ട് 30 മൈൽ അകലെ ഹൈഡൻഹൈമിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ഓരോ ബനഡിക്‌ടൈൻ ആശ്രമവും സ്ഥാപിച്ചു. അദ്ദേഹം സന്യാസിമാരുടെ ആബട്ടായി.

മൂന്നുവർഷം രോഗിയായി കിടന്നശേഷം 761-ൽ വുനിബാൾഡ് മരിച്ചു. ഹൈഡൻഹൈമിൽ സംസ്‌കരിക്കപ്പെട്ടു. ഏറെ താമസിയാതെ അവിടെ അത്ഭുതങ്ങളുടെ കേന്ദ്രമായി. 777 സെപ്റ്റംബർ 24-ന് സഹോദരി വി. വാൾബുർഗയുടെ സാന്നിധ്യത്തിൽ കുഴിമാടം തുറന്നു. മൃതദേഹം അഴുകാത്ത നിലയിൽ കാണപ്പെട്ടു. 1968-ൽ വി. വുനിബാൾഡിന്റെ കല്ലറ തുറന്നു പരിശോധിച്ചെങ്കിലും ശൂന്യമായിരുന്നു. ശരീരം ലൂഥറന്മാർ നശിപ്പിച്ചതാണോ രഹസ്യസങ്കേതത്തിലേയ്ക്കു മാറ്റിയതാണോ എന്ന് ഉറപ്പില്ല.

വിചിന്തനം: “പരിശ്രമവും അദ്ധ്വാനവും പ്രാർഥനയും യാചനയും വഴി ദൈവവര പ്രസാദത്തിൽ വളർന്നു ദൈവത്തെ നിർമ്മല ഹൃദയത്തോടെ ദർശ്ശിക്കത്തക്ക പരിപൂർണ്ണതയിൽ എത്തിച്ചേരുകയാണ് ജീവിത ലക്ഷ്യം”

ഇതരവിശുദ്ധർ :

  1. റൂഫസ്സും സോസിമൂസ്സും (+107) രക്തസാക്ഷികൾ
  2. അഡ്‌യുത്തോറും കൂട്ടരും ആഫ്രിക്കയിലെ മുപ്പത്തഞ്ച് രക്തസാക്ഷികൾ
  3. ഔക്‌സെൻസിയൂസ്(+321) മോപ്‌സുവെസ്ത്രീയായിലെ മെത്രാൻ
  4. ബൊഡാജിസിൽ (+558)
  5. ഡെസിറിദരാത്തൂസ് (+700)
  6. ഫ്‌ളാന്നാൽ (ഏഴാം നൂറ്റാണ്ട്) കില്ലോലായിലെ മെത്രാൻ
  7. വിക്റ്റുതൂസ്/ തിയോത്തിമൂസും ബാസിലിയനും
  8. മോസസ് (+250)
  9. പീറ്റർ തോട്ട് (+1838)
  10. ഗേഷ്യൻ (+337) മെത്രാൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group