November 4 – വിശുദ്ധ ചാൾസ് ബോറോമിയോ മെത്രാൻ (1538 – 1584 )

1538 ഒക്ടോബർ 2  തീയതി മിലാനിലെ പ്രസിദ്ധമായ ബോറോമിയോ കുടുംബത്തിൽ ചാൾസ് ജനിച്ചു. പന്ത്രണ്ടു വയസ്സുള്ളപ്പോൾത്തന്നെ ചാൾസ് പിതാവിനൊപ്ഡ് പറഞ്ഞു തനിക്കുള്ള ആദായയത്തിൽ നിന്ന് ചെലവ് കഴിച്ച് ബാക്കി മുഴുവനും ദരിദ്രർക്കുള്ള പത്രമേനിയാണെന്ന്. തന്റെ അമ്മാവൻ കർദിനാൾ ദെമെദീച്ചി 1559-ൽ നാലാം പീയൂസ് മാർപാപ്പയായി സ്ഥാനമേറ്റു. 1560 ഫെബ്രുവരിയിൽ വെറും അൽമേനിയായിരുന്ന ചാൾസിനെ കാർഡിനൽ ഡീക്കനായി നിയമിച്ചു. അദ്ദേഹത്തിന്റെ സാമർഥ്യം പരിഗണിച്ച് അദ്ദേഹത്തിന് വത്തിക്കാനിൽ പല ഉദ്യോഗങ്ങളും നൽകി. അവസാനം സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൂടിയായി.

25 മത്തെ വയസ്സിൽ പൗരോഹത്യം സ്വീകരിച്ചു. അധികം താമസിക്കാതെ മിലാനിലെ മെത്രാനായി അഭിക്ഷിചിക്കപ്പെട്ടു. എന്നാൽ ട്രെന്റ് സൂനഹദോസിന്റെ ജോലികൾ നിർവഹിക്കാനുണ്ടായിരുന്നതിനാൽ അദ്ദേഹം മിലാനിൽ ചെന്ന് താമസിച്ചില്ല. പത്തുകൊല്ലത്തോളം മുടങ്ങിപ്പോയ കൗൺസിൽ 1562-ൽ പുനരാരംഭിക്കുവാൻ മാർപാപ്പയെ പ്രേരിപിപ്പിച്ചത് ബിഷപ്പ് ചാൾസാണ്. ഇടയ്ക്കിടയ്ക്ക് കൗൺസിൽ പിരിഞ്ഞുപോകത്തക്ക സാഹചര്യങ്ങൾ ഉളവായിക്കൊണ്ടിരുന്നെങ്കിലും ബിഷപ്പ് ചാൾസിന്റെ രഹസ്യ പരിശ്രമംകൊണ്ട് സമുചിതമായ അന്ത്യത്തിലെത്തി. അവസാന കാലത്തെ എഴുത്തു കുത്ത് ചാൾസ് ഏറ്റെടുത്തു.

സൂനഹദോസും കഴിഞ്ഞ പൂർണ്ണസമയവും മിലാൻ രൂപതക്കുവേണ്ടി ചെലവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പ്രാദേശിക സൂനഹദോസ് നടത്തി വൈദികരുടെയും അല്മായരുടെയും ജീവിത പരിഷ്ക്കരണത്തിനുവേണ്ട പരിപാടികൾ നിർണ്ണയിച്ചു. ജനങ്ങൾ മനസ്സ് തിരിയണമെങ്കിൽ വൈദികർ മാതൃകാ ജീവിതം നയിക്കണമെന്ന് സൂനഹദോസ് ഊന്നിപ്പറഞ്ഞു. ആർച്ചുബിഷപ്പ് ചാൾസു തന്നെ മാതൃക കാണിച്ച് തനിക്കുള്ള  ആദായം മുഴുവൻ ഉപവി പ്രവർത്തികൾക്കായി മാറ്റിവെച്ചു. 1567-ലെ പ്ലേഗിനും പട്ടിണിക്കുമിടയ്ക്ക് അദ്ദേഹം ദിനംപ്രതി 60,000 മുതൽ 70,000 പേരെ വീതം പോറ്റിക്കൊണ്ടിരുന്നു. വളരേറെ സംഖ്യ കടം വാങ്ങിച്ചാണ് ഇത് സാധിച്ചത്. സർക്കാർ അധികാരികൾ ഓടിപ്പോയപ്പോൾ ആർച്ച് ബിഷപ്പ്  ചാൾസിന് പ്ലേഗിന്റെ ഇടയിൽ താമസിച്ചു രോഗികളെ ശുശ്രൂഷിക്കുകയും മരിക്കുന്നവരെ സംസ്ക്കരിക്കുകയും ചെയ്തു. മിലാൻ രൂപതയിലെ പൊന്നാഭരണങ്ങളെല്ലാം ദരിദ്രക്കായി ചിലവഴിച്ചു.

കഠിനമായ അദ്ധ്വാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകർത്തു. 46മത്തെ വയസ്സിൽ തന്റെ സമ്മാനം വാങ്ങാനായി ചാൾസ് ഈ ലോകത്തോട് യാത്ര പറഞ്ഞു. അദ്ദേഹം തന്റെ 3000  വൈദികരെയും സുകൃത ജീവിതത്തിലേക്ക് തിരിച്ചുവിട്ട് ആറ് ഉത്തമ സെമിനാരികൾ സ്ഥാപിച്ചു. ക്രിസ്തീയ തത്വസംഖ്യ സ്ഥാപിച്ച് അതിന്റെ അംഗങ്ങളെ വേദോപദേശം പഠിപ്പിക്കയുമുണ്ടായെന്ന് കാണുന്നു.

വിചിന്തനം: ” ദൈവശുശ്രൂഷയിൽ പുരോഗമിക്കാനാഗ്രഹിക്കുന്നവർ ഓരോ ദിവസവും നവ തീക്ഷ്ണതയോടെ ആരംഭിക്കണം, ദൈവ സന്നിധിയിൽ കഴിയുന്നിടത്തോളം കഴിച്ച കൂട്ടണം .ദൈവ മഹത്വമല്ലാതെ മറ്റൊരു ലഷ്യവും തന്റെ പ്രവർത്തികൾക്കുണ്ടാവരുത് ” (വി. ചാൾസ്  ബോറോമിയോ മെത്രാൻ).        

 ഇതര വിശുദ്ധർ:

1. വിശുദ്ധ ബിൺസ്റ്റാൻ മെത്രാൻ (വിഞ്ചെസ്റ്ററിലെ മെത്രാൻ +934 )
2. ക്ലാതൂസ് (+875)
3. റൂവെൻ/ഒളിംപസ് (+846) സന്യാസി
4. ഫിലോഗസും പത്രോബാസും (ഒന്നാം നൂറ്റാണ്ട്)
5. പിരിയൂസ് (+309)/വിറ്റാലിസ്(+304)
6.  മോഡെസ്റ്റാ (+680) ബനഡിക്ടൻ ആബസ്‌/രക്തസാക്ഷി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group