ബ്രിട്ടണിലെ ആദരണീയ ബഹുമതിയായ ദ മോസ്റ്റ് എക്സലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ ബഹുമതിക്ക് തൃശൂര്‍ മാള സ്വദേശിനി ജോയ്സി ജോണിനെ തെരഞ്ഞെടുത്തു. ചാള്‍സ് രാജാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ചാന്‍സറി ഓഫ് ദ ഓര്‍ഡര്‍ ഓഫ് കിംഗ്ഹൂഡ് ആണ് ബഹുമതിക്ക് ജോയ്സിയെ തിരഞ്ഞെടുത്തത്.
വിദ്യാഭ്യാസ, സാങ്കേതികവിദ്യ മേഖലയില്‍ കഴിവുതെളിയിച്ച ജോയ്സിക്ക് ടെക്നോളജി മേഖലയിലെ സേവനത്തിനാണ് പുരസ്കാരം. 44കാരിയായ ജോയ്സി കുടുംബ സമേതം ലണ്ടനിലാണ് താമസം.
മികച്ച സംരംഭകയെന്ന് പേരെടുത്ത ജോയ്സി, എഡ്ടെക് അഡ്വവൈസറും മികച്ച വാഗ്മിയുമാണ്. ലണ്ടന്‍ ട്രിനിറ്റി കോളജിലെ മുന്‍ സ്ട്രാറ്റജി ആൻഡ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് വിഭാഗം ഡയറക്ടറുമായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group