ഇ.എസ്.എ വിഷയത്തിൽ അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് വൈകരുത് : മാർ ജോസ് പുളിക്കൽ

കസ്തൂരിരംഗൻ റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂൺ 30നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന അന്തിമ തിരുത്തൽ വരുത്തിയ വില്ലേജ് ഷേപ്പ് ഫയൽസും അനുബന്ധ രേഖകളും ഉടൻ സമർപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആവിശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുത്തിയ രേഖകൾ സമർപ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്.
ബന്ധപ്പെട്ട വകുപ്പുകളുടെയും സർക്കാരിന്റെയും അടിയന്തിര ഇടപെടലും തുടർനടപടികളും ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തരവാദിത്വപ്പെട്ടവരുടെ സത്വര നടപടികൾ പ്രതീക്ഷിക്കുന്ന ജനത്തെ നിരാശരാക്കരുതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group