പാതി കെട്ടിടം പൊളിച്ച് പാത വികസിപ്പിക്കേണ്ട! മുഴുവൻ കെട്ടിടത്തിനും നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയ്ക്കായി ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾ ഉടമ ആവശ്യപ്പെട്ടാൽ മുഴുവനായും ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി. നിലവിൽ അലൈൻമെന്റ് പ്രകാരമുള്ള കെട്ടിടഭാഗം മാത്രമാണ് ഏറ്റെടുക്കുന്നത്.

ഭാഗികമായി പൊളിച്ച ശേഷമുള്ള കെട്ടിടഭാഗങ്ങൾ ഉടമയ്ക്കു വൻബാധ്യതയായി മാറുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. കോഴിക്കോട്, വടകര സ്വദേശി വി.വി. സുധീർകുമാറിൻ്റെ ഹർജിയിൽ ജസ്റ്റ‌ിസ് ടി.ആർ. രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയപാതയ്ക്കു മാത്രമല്ല, മറ്റ് വികസന പ്രവർത്തനങ്ങൾക്കായുള്ള സ്ഥലമെടുപ്പിനും വിധി ബാധകമാകും. ഇത് സർക്കാരിനു വൻബാധ്യതയാകും. വിധിക്കെതിരേ അപ്പീൽ നൽകാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group