പുതിയ ആഫ്രിക്കൻ ടിഗ്രോ ദൗത്യത്തിന് തയ്യാറെടുത്ത് സീ.യു എ.എം.എം. ഡോക്ടർസ് സംഘടന

ആഫ്രിക്കയിലെ ടിഗ്രോ മേഖലയിൽ സംഘർഷം രൂക്ഷമാകുമ്പോൾ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുതിയ ദൗത്യത്തിനായി തയ്യാറെടുക്കുകയാണ് CUAMM ഡോക്ടർ സംഘടന.
ഇറ്റലി ആസ്ഥാനമായുള്ള സർക്കാർ ഇതര സംഘടനയാണ് CUAMM.
കൂട്ടക്കൊലകളും അക്രമങ്ങളും പകർച്ചവ്യാധികളും ഭയന്നു നിരാശയിൽ കഴിയുന്ന മേഖലയിലെ ജനങ്ങൾക്ക് അവരുടെ ആരോഗ്യ മാനസിക സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകുകയാണ് സംഘടനയുടെ പുതിയ ദൗത്യo.
ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി എത്യോപ്യയിലെ അഡിഗ്രേറ്റ് രൂപത ബിഷപ്പ് ടെസ്ഫ സെല്ലാസി മെഡിൽ ന്റ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് പുതിയ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി എന്ന് CUAMMസംഘടന ഡയറക്ടർ ഡോൺഡൻന്റ കരാരോ പറഞ്ഞു
അഞ്ച് ലക്ഷത്തിലധികം ആൾക്കാർ അധിവസിക്കുന്ന ടിഗ്രോമലമ്പ്രദേശത്ത് 2020 നവംബർ മുതലാണ് സംഘർഷം രൂക്ഷമാകാൻ തുടങ്ങിയത്.
ഒട്ടനവധിപേർ ഇവിടുന്ന് പാലായനം ചെയ്തതായും നൂറുകണക്കിന് ആൾക്കാർ ഇതിനോടകം കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
CUAMM സംഘടനയും എത്യോപ്യയിലെ കത്തോലിക്കാ സഭയുമായി സഹകരിച്ചുകൊണ്ട് മേഖലയിൽ ആരോഗ്യ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ CUAMM ഡോക്ടർമാർ മേഖലയിൽ സേവനം ആരംഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group