പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്ന പൊന്തിഫിക്കൽ കമ്മീഷനിൽ ജൂവാൻ കാർലോസും

വത്തിക്കാൻ സിറ്റി:
കുട്ടികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് മൈനേർസ് കമ്മീഷനിലെ അംഗമായി ജൂവാൻ കാർലോസിനെ മാർപാപ്പ നിയോഗിച്ചു. ചിലി സ്വദേശിയായ ജുവാൻ കാർലോസ് ക്രൂസ് ലൈംഗിക ദുരുപയോഗത്തിന് ഇരയായ വ്യക്തിയാണ് .
ഇങ്ങനെയൊരു നിയമനം നടത്തിയതിനു ഫ്രാൻസിസ് പാപ്പയോടും ആഗോള കത്തോലിക്കാ സഭയോടുമുളള നന്ദി ക്രൂസ് തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചിരുന്നു. ലൈംഗിക പീഡനം അവസാനിപ്പിക്കാനുള്ള തന്റെ പ്രതിബദ്ധത തുടരാൻ പുതിയ ദൗത്യം  തനിക്ക് ശക്തിയും ധൈര്യവും പകരുന്നുവെന്നും അനേകർക്ക് നീതിനടത്തി
കൊടുക്കേണ്ടതുണ്ടെന്നും
ക്രൂസ് പറഞ്ഞു .
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി 2014  മാർച്ചിലാണ് വത്തിക്കാൻ കമ്മീഷൻ ഫോർ ദി പ്രൊട്ടക്‌ഷൻ ഓഫ് മൈനേർസ് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ചത്. നിലവിൽ കമ്മീഷൻ  അംഗമായി സേവനമനുഷ്ഠിക്കുന്ന  ക്രൂസിന്റെ നിയമനം വീണ്ടും നീട്ടികൊടുത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group