കുടുംബ വർഷം സംസ്ഥാനതല ഉദ്ഘാടനം മാർച്ച്19ന്

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 2021 കുടുംബ വർഷമായി ആചരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണമാലി സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് മാർച്ച് 19ന് നടക്കും. കൊച്ചി ബിഷപ്പ് ഡോക്ടർ ജോസഫ് കരിയിൽ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രോലൈഫ് വാരാചരണത്തിന്റെ യും പ്രേക്ഷിത പ്രാർത്ഥന തീർത്ഥയാത്രയും ഉദ്ഘാടനവുo നടക്കും
2021 മാർച്ച് 19 മുതൽ 2022 ജൂൺ 22 വരെയാണ് കുടുംബ വർഷാചരണം നടത്തുന്നത്.തുടർന്ന് കേരളത്തിലെ 5 മേഖലകളിലും 32 രൂപതകളിലും പ്രോലൈഫ് വാരാചരണവും ദിനാഘോഷ പരിപാടികളുo സംഘടിപ്പിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group