അയ്യായിരം മീറ്ററിലധികം ഉയരമുള്ള കിളിമഞ്ചരോ കൊടുമുടിയുടെ മുകളില്‍ പ്രോലൈഫ് ദൗത്യവുമായി വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന വിശ്വാസത്തിന്റെ വേറിട്ട മാതൃകയായി. ഡൊമിനിക്കന്‍ വൈദികനായ ഫാ. കോര്‍വിന്‍ ലോ’യാണ് വടക്ക്-കിഴക്കന്‍ ടാന്‍സാനിയയിലെ നിഷ്ക്രിയ അഗ്നിപര്‍വ്വതവും, ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുമായ കിളിമഞ്ചാരോയുടെ മുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ‘വോക്ക് ഫോര്‍ ലൈഫ് വെസ്റ്റ് കോസ്റ്റ്’, ‘ലൈഫ് റണ്ണേഴ്സ്’ എന്നീ പ്രോലൈഫ് സംഘടനകള്‍ക്ക് വേണ്ടി ധനസമാഹരണം നടത്തുന്ന ഡോളോറെസ് മീഹന്റെ ക്ഷണം സ്വീകരിച്ചാണ് അമേരിക്കയിലെ ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലെ ഹോളി റോസറി ഇടവക വികാരിയായ ഫാ. കോര്‍വിന്‍ ഈ കൊടുമുടി കയറ്റത്തിന്റെ ഭാഗമായത്.
പ്രോലൈഫ് പ്രശ്നങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു കൊടുമുടി കയറ്റത്തിന്റെ ലക്ഷ്യമെന്നും ധ്യാനത്തിനുതകുന്ന ഏറ്റവും നല്ല സമയമാണ് മലകയറ്റമെന്നും ഫാ. കോര്‍വിന്‍ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവകരങ്ങളുടെ സൃഷ്ടിയുടെ അഭൗമ സൗന്ദര്യത്തില്‍ ധ്യാനിക്കാതിരിക്കുവാന്‍ സാധ്യമല്ലെന്നും, ഒരുപാട് പ്രാവശ്യം ജപമാലകള്‍ ചൊല്ലുവാനും, ഇടവകയുടെ ആവശ്യങ്ങള്‍ക്കും തന്നോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും കൊടുമുടിയില്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group