“ഗർഭചിത്രം സ്ത്രീകളുടെ അവകാശം” ആണെന്ന സുപ്രീംകോടതിയുടെ വിധിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല..😒
ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ? 🤔
ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു കുഞ്ഞ് രൂപം കൊള്ളുന്ന ആദ്യ ദിനങ്ങളിൽ തന്നെ ഭ്രൂണം എന്ന് വിളിച്ച് ശീലിക്കാതെ “ഗർഭസ്ഥശിശു” എന്ന് പറഞ്ഞ് പഠിച്ചാൽ ഒരു പക്ഷേ നമ്മുടെ ഒക്കെ മനസ്ഥിതി മാറാൻ സാധ്യതയുണ്ട്…
ഓരോ ജീവനും ദൈവത്തിൻ്റെ ദാനം ആണ്. ആ ജീവൻ്റെ മേൽ കൈകൾ വയ്ക്കാൻ ഈ ഭൂമിയിൽ ആർക്കും അവകാശം ഇല്ല… ഒരു ജീവൻ ഉരുവാകുന്ന ആദ്യനിമിഷം മുതൽ അവസാന നിശ്വാസം വരെ ഓരോ ജീവനും വിലമതിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം…
കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group